തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പുകേസില്‍ സമര്‍പ്പിച്ച കുറ്റപത്രം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി പി.വി. ബാലകൃഷ്ണന്‍ മടക്കി. എഫ്.ഐ.ആറില്‍ പ്രതിചേര്‍ക്കപ്പെട്ട, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണസംഘത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു.
പ്രതികളെ ഒഴിവാക്കിയതുസംബന്ധിച്ച് വിശദീകരണം തേടിയ ശേഷമാണ് കുറ്റപത്രം മടക്കിയത്.
അഴിമതിനിരോധനിയമം പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കടകംപള്ളി മുന്‍ വില്ളേജ് ഓഫിസര്‍ വിദ്യോദയകുമാര്‍ ഉള്‍പ്പെടെ അഞ്ചുപ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മറ്റ് പ്രതികളെക്കുറിച്ച് പരാമര്‍ശമുണ്ടാകാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. എന്നാല്‍, ഈ പ്രതികള്‍ക്കെതിരെ പ്രത്യേകം കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്ന സി.ബി.ഐ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മിനിയുടെ വാദം കോടതി തള്ളി. ഇത്തരത്തില്‍ നീക്കം ഉണ്ടെങ്കില്‍ അത് കുറ്റപത്രത്തില്‍ പരാമര്‍ശിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍െറ മനസ്സില്‍ സൂക്ഷിച്ചാല്‍ പോരെന്നും കോടതി വിമര്‍ശിച്ചു. ഏറെ വിവാദമായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട ജാഗ്രത സി.ബി.ഐ പാലിച്ചില്ളെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.