തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദനത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയിലെ അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ പി.കെ. മുരളീകൃഷ്ണനെതിരെ കേസെടുത്തു.
ലീഗല്‍ അഡൈ്വസറുടെ അധികാരം ഉപയോഗിച്ച് കളവായ രേഖകള്‍ ഹാജരാക്കി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഇടയാക്കുകയും കേസില്‍നിന്ന് ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നും കാണിച്ച് ഇരിങ്ങാലക്കുട പുല്ലൂറ്റ് കോഴിക്കട കുന്നത്തുവീട്ടില്‍ അക്ബറിന്‍െറ പരാതിയില്‍, തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി എ. രാമചന്ദ്രനാണ് കേസെടുത്തത്. മുരളീകൃഷ്ണന്‍െറ ബന്ധു കുഴിക്കാട്ടുശേരി ചാത്തേങ്ങാട്ടില്‍ ഷിബുവിന്‍െറ പേരിലും കേസുണ്ട്.
വിരോധം തീര്‍ക്കാന്‍ അക്ബറിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ കള്ളക്കേസെടുപ്പിക്കുകയും കേസില്‍നിന്ന് ഒഴിവാകാന്‍ ഒരാളില്‍ നിന്ന് അഞ്ചുലക്ഷം കൈക്കൂലി വാങ്ങുകയും അക്ബറിനോട് 10 ലക്ഷം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ഒരു പരാതി. വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളും മറ്റുമായി ബന്ധപ്പെട്ട് അവരെ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റാറുണ്ടെന്നും അനധികൃതമായി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നുമായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.