മകന്‍ പ്രതിയാണെന്ന് പറഞ്ഞ് ആദിവാസി വയോധികനെ 48 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചു

പാലക്കാട്: മകന്‍ കേസിലെ പ്രതിയാണെന്ന് പറഞ്ഞ് ആദിവാസി വയോധികനെ ഫോറസ്റ്റ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചത് രണ്ട് ദിവസം.
ഷോളയൂര്‍ ബോഡിച്ചാള ഊരിലെ കക്കിയെയാണ് കസ്റ്റഡിയിലെടുത്തത്. ഈ നടപടിക്കും ഒപ്പം കസ്റ്റഡിയിലെടുത്ത ആദിവാസി വിഭാഗക്കാരായ നാലുപേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് കാണിച്ചും പട്ടികജാതി-പട്ടികവര്‍ഗ മന്ത്രിക്ക് കക്കി പരാതി നല്‍കി. ജൂലൈ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. മാനിനെ കെണിവെച്ച് പിടിച്ച് കറിവെച്ചെന്നാരോപിച്ചാണ് ഫോറസ്റ്റ് സംഘം കക്കിയുള്‍പ്പെടെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്.

എണ്‍പതുകാരനായ കക്കിയെ പിടികൂടിയത് മകന്‍ പ്രതിയാണെന്നാരോപിച്ചാണ്. നെല്ലിപ്പതി ഫോറസ്റ്റ് സ്റ്റേഷനില്‍ 48 മണിക്കൂര്‍ ഭക്ഷണം നല്‍കാതെ ഇവരെ കസ്റ്റഡിയില്‍ വെച്ചെന്നും, കക്കിയൊഴികെ മറ്റുള്ളവരെ പുറത്തുനിന്നത്തെിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

മാനിനെ വേട്ടയാടിയിട്ടില്ളെന്നും, ഒരു മാസത്തോളമായി മാന്‍ പ്രദേശത്ത് അലഞ്ഞുതിരിയുന്നുണ്ടെങ്കിലും കെണിവെച്ച് പിടിച്ചിട്ടില്ളെന്നും കക്കി മന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു. മാനിനെ പിടിച്ച നായ അതിന്‍െറ പകുതിയോളം ഭാഗം തിന്നെന്നും ബാക്കി ഭാഗം പ്രദേശത്തെ ചിലര്‍ കൊണ്ടുപോയി കറിവെക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്നിരിക്കെ 48 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചെന്നും കാണാനായി ഫോറസ്റ്റ് ഓഫിസിലത്തെിയവരെ അധികൃതര്‍ അതിന് അനുവദിച്ചില്ളെന്നും ചൂണ്ടിക്കാട്ടി.  എന്നാല്‍, വേട്ടക്കുപയോഗിച്ച കുരുക്ക് ഇവരുടെ കൈയില്‍ നിന്ന് പിടികൂടിയിരുന്നെന്നും ഇവരെ മര്‍ദിക്കാനുള്ള സാധ്യതയില്ളെന്നും, പരാതിയുണ്ടെന്ന കാര്യം പത്രങ്ങളില്‍ നിന്നാണറിഞ്ഞതെന്നും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ വി.പി. ജയപ്രകാശ് പറഞ്ഞു. വെള്ളിയാഴ്ച ഓഫിസില്‍ നിന്നിറങ്ങുന്നതുവരെ പരാതി എത്തിയിട്ടില്ളെന്നും പരിശോധിച്ചശേഷം പ്രതികരണം അറിയിക്കാമെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

ആദിവാസി മേഖലയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ചില നടപടികളുണ്ടാവുന്നുണ്ടെന്നും കക്കിയുടെ വിഷയം മറ്റുള്ളവര്‍ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ പുറംലോകം അറിയില്ലായിരുന്നെന്നും പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.