80 ശതമാനം പാഠപുസ്തകങ്ങളും സ്കൂളുകളിലത്തെി

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ 80 ശതമാനം പാഠപുസ്തകങ്ങളും സ്കൂളുകളില്‍ എത്തിയതായി കെ.ബി.പി.എസ് അറിയിച്ചു. 30 ലക്ഷം പാഠപുസ്തകങ്ങളാണ് ഹബ്ബുകളിലുള്ളത്. ആറ്, ഏഴ് ക്ളാസുകളിലേതാണ് വിതരണം ചെയ്യാനുള്ളതില്‍ ഭൂരിഭാഗവും. 15 ലക്ഷത്തിന്‍െറ അച്ചടി പൂര്‍ത്തിയാകാനുണ്ട്. ജൂണ്‍ 15നകം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ട്.ഇത്തവണ മാറുന്ന ഒമ്പത്, പത്ത് ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ ബഹുവര്‍ണങ്ങളിലുള്ളവയാണ്. ഹൈസ്കൂള്‍ ക്ളാസുകളിലെ അച്ചടിയാണ് ആദ്യം തുടങ്ങിയതും വിതരണംപൂര്‍ത്തിയായതും. ഐ.ടി പുസ്തകത്തിന്‍െറ അച്ചടിക്കുള്ള അനുമതി മേയ് അഞ്ചിനാണ് ലഭിച്ചത്. അതിനാല്‍ ഇവ സ്കൂളുകളിലത്തൊന്‍ വൈകും. ഐ.ടിയുടെ തമിഴ്, കന്നഡ മീഡിയം പുസ്തകങ്ങളുടെ അച്ചടിയെപ്പറ്റി ധാരണയായിട്ടില്ല.  

പരാതികള്‍ ഒഴിവാക്കാനായി കഴിഞ്ഞവര്‍ഷം തന്നെ വിദ്യാഭ്യാസവകുപ്പ് അച്ചടി നേരത്തെയാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിനായി സ്റ്റേഷനറി വകുപ്പിനെ ഒഴിവാക്കി കടലാസ് സംഭരണവും വിതരണവും   കെ.ബി.പി.എസിനെ ഏല്‍പിച്ചിരുന്നു. ഒമ്പത്, പത്ത് ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ കൂടി മാറുന്നതോടെ നാല് വര്‍ഷം മുമ്പ് തുടങ്ങിയ പാഠപുസ്തക പരിഷ്കരണ നടപടികളും പൂര്‍ത്തിയാവും.
മുന്‍വര്‍ഷങ്ങളില്‍ പാഠപുസ്തകത്തിനുവേണ്ടി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. കുട്ടികള്‍ക്ക് പ്രിന്‍െറടുത്ത് പഠിക്കേണ്ടിയുംവന്നു. ഇത്തവണ പരാതികള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ വിതരണ സംവിധാനത്തിലെ അപാകതകള്‍, വിദ്യാഭ്യാസ-അച്ചടി-ധന വകുപ്പുകളുടെ ഏകോപനമില്ലായ്മ എന്നിവ കാരണമാണ് പാഠപുസ്തകവിതരണം അവതാളത്തിലാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.