തൊടുപുഴ: ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികളെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവഗണിക്കുന്നതായി ബാലാവകാശ കമീഷന്‍. കുടികളിലെ ആദിവാസികള്‍ക്ക് ആരോഗ്യം, പഠനം, സര്‍ക്കാര്‍തല സേവനങ്ങള്‍ എന്നിവ ലഭ്യമാകുന്നില്ളെന്ന് കുടികളില്‍ നടത്തിയ പരിശോധനയില്‍ കമീഷന്‍ കണ്ടത്തെി. ഇവിടെ അടിസ്ഥാന സൗകര്യം ഇപ്പോഴും എത്താത്തത് പഞ്ചായത്തിന്‍െറയും വിവിധ വകുപ്പുകളുടെയും അനാസ്ഥ മൂലമാണെന്ന് കമീഷന്‍ കുറ്റപ്പെടുത്തി.
പഞ്ചായത്തിലെ എല്‍.പി സ്കൂള്‍, അങ്കണവാടികള്‍ എന്നിവ ശോച്യാവസ്ഥയിലാണ്. മാത്രമല്ല കുടികളിലേക്ക് ഗതാഗതസൗകര്യം ഏര്‍പ്പെടുത്താന്‍ ഫണ്ട് അനുവദിച്ചെങ്കിലും വനംവകുപ്പ് മുന്‍കൈ എടുത്തിട്ടില്ല. വിഷയത്തില്‍ ഡി.എഫ്.ഒയോട് വിശദീകരണം തേടിയതായും ബാലാവകാശ കമീഷന്‍ അംഗങ്ങള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
കിലോമീറ്ററുകള്‍ അകലെയുള്ള ചിത്തിരപുരം പി.എച്ച്.സിയില്‍നിന്ന് ഒരു നഴ്സ് മാത്രം ഇടമലക്കുടിയിലത്തെി ആരോഗ്യ പരിശോധന നടത്തുന്ന സാഹചര്യമാണ്. പഞ്ചായത്തില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിക്കേണ്ടതിന്‍െറ ആവശ്യകത കമീഷന്‍ സര്‍ക്കാറിനെ ചൂണ്ടിക്കാട്ടും. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. കുടികളില്‍ സ്കൂളുകള്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് വിദൂര പ്രദേശങ്ങളില്‍പോയി പഠിക്കേണ്ട സാഹചര്യമാണ്. അടിയന്തരമായി ഇവിടെ യു.പി സ്കൂള്‍ സ്ഥാപിക്കാന്‍ നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. സര്‍ക്കാര്‍ സേവനങ്ങള്‍ കുടിയിലുള്ളവര്‍ അറിയാതെപോകുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കമീഷന്‍ വ്യക്തമാക്കി. മാസത്തിലൊരിക്കല്‍ ദേവികുളത്തുനിന്നുള്ള ഉദ്യോഗസ്ഥര്‍ കുടികളിലത്തെി മടങ്ങുകയാണ് ആകെ ചെയ്യുന്നത്.
ആദിവാസി പഞ്ചായത്തായ ഇവിടെ ഓഫിസ് സ്ഥാപിക്കണം. ഒൗദ്യോഗിക ആവശ്യത്തിനായി കിലോമീറ്ററുകള്‍ താണ്ടി ദേവികുളത്തത്തൊന്‍ കുടിയിലുള്ളവര്‍ താല്‍പര്യം കാണിക്കുന്നില്ല. 28 കുടികളില്‍ 26 എണ്ണത്തിലാണ് ഇപ്പോള്‍ ജനവാസമുള്ളൂ. ഇവിടെ വൈദ്യുതി ലഭിച്ചിട്ടില്ല. പകരം സംവിധാനം ഏര്‍പ്പെടുത്താനും കഴിഞ്ഞിട്ടില്ല. പ്രസവമടക്കം ഇപ്പോഴും കുടികളില്‍ തന്നെയാണ് നടക്കുന്നത്. പി.എച്ച്.സി തുടങ്ങുമെന്ന തീരുമാനം പ്രാവര്‍ത്തികമാക്കിയില്ല. 10 അങ്കണവാടികള്‍ ഉള്ളതില്‍ അഞ്ചെണ്ണത്തിന് കെട്ടിടമില്ല. ഉള്ളതില്‍ പലതും ചോര്‍ന്നൊലിക്കുന്നു. ഇടമലക്കുടിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കുടികളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കമീഷന്‍ അംഗങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.