ഓര്‍മകളില്‍ മായാതെ അത്താഴക്കൊട്ടുകാര്‍

കിളികൊല്ലൂര്‍: റമദാന്‍െറ രാത്രികളെ സജീവമാക്കിയ അത്താഴക്കൊട്ടുകാര്‍ ഇന്ന് ഓര്‍മകളില്‍ മാത്രം. അത്താഴക്കൊട്ടുകാരുടെ പാട്ടും കൊട്ടും കേട്ടുണര്‍ന്ന് നോമ്പിലേക്ക് കടന്നൊരു കാലം പഴയ തലമുറയുടെ മനസ്സില്‍ ഇപ്പോഴും മായാതെയുണ്ട്. കാലമേറെ കടന്നിട്ടും അത്താഴക്കൊട്ടുകാര്‍ നിറഞ്ഞുനിന്ന റമദാന്‍ രാവുകളെ  മറക്കാനാകില്ളെന്ന് ദീര്‍ഘകാലം ചാത്തിനാംകുളം മുസ്ലിം ജമാഅത്ത് സെക്രട്ടറിയായിരുന്ന കാഞ്ഞിയില്‍ അബ്ദുല്‍ കരീം പറയുന്നു.

റമദാനിലെ പുലര്‍വേളകളില്‍ പതിവായി ആ താളം കേള്‍ക്കുമായിരുന്നു. തമിഴ്നാട്ടിലെ കടയനല്ലൂര്‍, തെങ്കാശി എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തുന്ന പാട്ടുസംഘം ഓരോ ജമാഅത്തുകള്‍ കേന്ദ്രീകരിച്ചും പോകുമായിരുന്നു. വൈദ്യുതിവിളക്കുകള്‍ ഇല്ലാതിരുന്ന സമയത്ത് റാന്തല്‍വിളക്കും അറബനയും തോളില്‍ കെട്ടുസഞ്ചിയും വടിയുമായായിരുന്നു അത്താഴക്കൊട്ടുകാര്‍ നാടുചുറ്റിയിരുന്നത്.

മുസ്ലിംകുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ് ഇവര്‍ പുലര്‍ച്ചെ മൂന്ന് മുതല്‍ അത്താഴക്കൊട്ടും പാട്ടും നടത്തിയിരുന്നതെന്ന് 88 കാരനായ അബ്ദുല്‍ കരീം ഓര്‍ക്കുന്നു. അത്താഴക്കൊട്ട് കേട്ടാല്‍ വിശ്വാസികള്‍ ഉണര്‍ന്നെഴുന്നേറ്റ് അത്താഴം കഴിക്കും. അത്താഴത്തിന് കൃത്യസമയത്ത് ഉണരാന്‍ അന്ന് എല്ലാവരും ആശ്രയിച്ചിരുന്നത് അത്താഴക്കൊട്ടുകാരത്തെന്നെയായിരുന്നു. അത്താഴം കഴിച്ചശേഷമായിരിക്കും കൊട്ടുകാര്‍ മറ്റുള്ളവരെ വിളിച്ചുണര്‍ത്താന്‍ ഇറങ്ങിയിരുന്നത്. അത്താഴക്കൊട്ട് കേള്‍ക്കുമ്പോള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന വീട്ടുകാര്‍ സംഭാവനയായി നല്‍കുന്ന തുകയായിരുന്നു അവരുടെ ജീവിതമാര്‍ഗം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.