റമദാനില്‍ കൗതുകമായി ഈത്തപ്പഴം കായ്ച്ചു

മങ്കട: നോമ്പുകാലത്ത് ഈത്തപ്പഴക്കുലകള്‍ വീട്ടുമുറ്റത്ത് കായ്ച്ചതിന്‍െറ ആഹ്ളാദത്തിലാണ് മങ്കട കര്‍ക്കിടകം കൂട്ടപ്പുലാന്‍ ഉമ്മര്‍. കൈയത്തെുന്ന ഉയരത്തിലാണ് ഈത്തപ്പഴം നില്‍ക്കുന്നത്. ആറടിയോളം ഉയരം വരുന്ന മരം ഒന്നര വര്‍ഷം മുമ്പ് ഉമ്മര്‍ തൃശൂരില്‍ നിന്ന് കൊണ്ടുവന്നാണ് നട്ടത്.

രാജസ്ഥാനില്‍  നിന്നാണ് ഇത് മൂന്നുവര്‍ഷം മുമ്പ് തൃശൂരിലത്തെിച്ചത്. ഉമ്മറിന്‍െറ വീട്ടില്‍ വേറെയും സഹോദരന്‍ കുഞ്ഞുവിന്‍െറ വീട്ടിലും പരിസരത്തെ മറ്റ് ചില വീടുകളിലും ഈത്തപ്പനയുണ്ട്.  വേനല്‍ ചൂടില്‍ പഴുത്തു പാകമായ ഈത്തപ്പഴം പക്ഷേ മഴ പെയ്തതോടെ കൊഴിഞ്ഞുവീണ് തുടങ്ങി. എങ്കിലും നോമ്പുതുറക്കാനുള്ളത് വീട്ടുമുറ്റത്ത് തന്നെയുണ്ടെന്നതിന്‍െറ ആഹ്ളാദം ഉമ്മര്‍ മറച്ചുവെക്കുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.