സ്കൂളുകളില്‍ കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി

തിരുവനന്തപുരം: സ്കൂളുകളില്‍ ആറാം പ്രവൃത്തിദിനത്തില്‍ കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. യു.ഐ.ഡി അടിസ്ഥാനപ്പെടുത്തി പ്രധാനാധ്യാപകര്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കാണ് കണക്ക് സമര്‍പ്പിച്ചത്. നേരത്തെ ആറാം പ്രവൃത്തിദിനത്തില്‍ ഹാജരാകുന്ന കുട്ടികളുടെ തലയെണ്ണി കണക്ക് സമര്‍പ്പിക്കുന്നതായിരുന്നു രീതി. ക്രോഡീകരിച്ച കണക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ കൈമാറി. ബുധനാഴ്ച വൈകീട്ടോടെ ജില്ലയില്‍നിന്നുള്ള കണക്കുകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. സംസ്ഥാനതലത്തിലെ ക്രോഡീകരിച്ച കണക്ക് രണ്ടുദിവസംകൊണ്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാകും ഈ അധ്യയനവര്‍ഷത്തെ തസ്തിക നിര്‍ണയ നടപടികള്‍ പൂര്‍ത്തിയാക്കുക. കഴിഞ്ഞവര്‍ഷത്തെ തസ്തികനിര്‍ണയ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ 3800ലധികം അധ്യാപകര്‍ അധികമാണെന്ന് കണ്ടത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.