ഉപദ്രവിക്കരുത് ഉപകാരങ്ങള്‍ ചെയ്യുക

പരസ്പരം വെറുപ്പും വിദ്വേഷവും നിറഞ്ഞുനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് മാനവികതയുടെ സന്ദേശവുമായി അനുഗൃഹീത റമദാന്‍ ഒരിക്കല്‍ക്കൂടി കടന്നുവന്നിരിക്കുന്നത്. ഈ പ്രശ്നങ്ങളുടെ പരിഹാരത്തിന് എന്താണ് ചെയ്യേണ്ടതെന്ന സുമനസ്സുകളുടെ ചോദ്യത്തിന്,  റമദാന്‍ ഉത്തരം നല്‍കുന്നത് നോമ്പിലൂടെ വിശപ്പിന്‍െറ വേദന മനസ്സിലാക്കിയവരേ, വിശന്നുകഴിയുന്ന സാധുക്കളുടെ വേദന തിരിച്ചറിയുക എന്നതാണ്.  വിശപ്പിനേക്കാള്‍ വേദനാജനകമാണ് ശാരീരിക-മാനസിക പ്രയാസങ്ങളില്‍ കഴിയുന്നവരുടെ സ്ഥിതി. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്നില്ളെങ്കിലും ഉപദ്രവിക്കാതെയെങ്കിലും ഇരിക്കുകയെന്നതും വലിയ ധര്‍മമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു: ‘നിന്‍െറ ഉപദ്രവത്തില്‍നിന്ന് മറ്റുള്ളവനെ ഒഴിവാക്കുക. അതും ദാനമാണ്’ (ബുഖാരി). ‘യഥാര്‍ഥ മുസ്ലിമിന്‍െറ കൈയില്‍ നിന്നും നാവില്‍ നിന്നും മറ്റുജനങ്ങള്‍ സുരക്ഷിതരായിരിക്കും’ (അബൂദാവൂദ്).

എന്നാല്‍, ഇതേ റമദാനിന്‍െറ പേരില്‍ പുലര്‍ക്കാലത്തും തറാവീഹ് നമസ്കാരത്തിന്‍െറ പേരിലും മറ്റ് പല വേദികളിലും മൈക്കിന്‍െറ ദുരുപയോഗങ്ങള്‍ നോമ്പിന്‍െറ ആത്മാവിന് എത്ര എതിരാണെന്ന് ബന്ധപ്പെട്ടവര്‍ ശാന്തമായി ചിന്തിക്കണം.  ഈ ശബ്ദ കോലാഹലങ്ങള്‍ അനാവശ്യം മാത്രമല്ല, പലപ്പോഴും അതിക്രമങ്ങളുമാകുന്നുണ്ട്. പണ്ടുമുതലേ നടന്നുവരുന്നു  എന്നത് അക്രമത്തിന് ന്യായീകരണമല്ല. ഇതുപോലെ മറ്റുള്ളവര്‍ ബഹളം ഉണ്ടാക്കുന്നുണ്ടല്ളോ എന്നതും ശരിയായ മറുപടിയല്ല. മുഹമ്മദ് നബിയുടെ അനുയായികള്‍ പ്രവാചകനിലേക്കാണ് നോക്കേണ്ടത്. അവര്‍ മറ്റുള്ളവര്‍ക്ക് മാതൃക കാട്ടേണ്ടവരുമാണ്.
ഒരു സേവനത്തെയും വിലകുറച്ച് കാണരുത്.

ദാനത്തില്‍ കിട്ടിയത് ആടിന്‍െറ കുളമ്പാണെങ്കിലും അത് നിസ്സാരമായി കാണരുത്. ഒരു കാരക്കയുടെ കഷണം ദാനം ചെയ്തിട്ടാണെങ്കിലും നരകത്തില്‍നിന്ന് രക്ഷപ്പെടാന്‍ പരിശ്രമിക്കുക. അയല്‍വാസികള്‍ക്ക് ആഹാരം കൊടുക്കാത്ത അവസ്ഥയില്‍ തന്‍െറ പാചകത്തിന്‍െറ പുകകൊണ്ട് അവര്‍ക്ക് ഉപദ്രവമുണ്ടാക്കരുത്. വീട്ടിലേക്ക് പലഹാരം വാങ്ങിയാല്‍ അയല്‍വാസിക്ക് കൂടി വാങ്ങണം. അതിന് ശേഷിയില്ളെങ്കില്‍ അവര്‍ അതുകണ്ട് ദു$ഖിക്കാന്‍ ഇടയാകരുത് തുടങ്ങി ഈ വിഷയത്തില്‍ പുണ്യ പ്രവാചക വചനങ്ങള്‍ ധാരാളമാണ്.

നോമ്പ് തുറക്കാനായി  വഴിയരികിലുള്ള മസ്ജിദുകളിലും ഇതര സ്ഥാപനങ്ങളിലും ആഹാരങ്ങള്‍ വിളമ്പുന്നവര്‍ എല്ലാ മനുഷ്യരെയും പരിഗണിക്കണമെന്ന് റമദാന്‍ ഉപദേശിക്കുന്നു. ഇത്തരം പ്രവൃത്തികളിലൂടെ വെറുപ്പിന്‍െറയും വിദ്വേഷത്തിന്‍െറയും തോത് കുറക്കാനും പരിഹാരം കാണാനും കഴിയുമെന്ന്  നോമ്പ് പഠിപ്പിക്കുന്നു.  റസൂലുല്ലാഹി അരുളി: ‘നിങ്ങള്‍ ഉപഹാരങ്ങള്‍ നല്‍കുക. ഇതിലൂടെ പരസ്പര സ്നേഹം വളരുന്നതും വെറുപ്പ് മാറുന്നതുമാണ്’.
മസ്ജിദ്-മദ്റസകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നോമ്പ്വിഭവങ്ങള്‍ റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും വിശിഷ്യ, പരിസരത്തുള്ള ആശുപത്രികളിലും വിതരണം ചെയ്യുന്നത് ഏറെ ഉപകാരപ്പെടും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്‍െറയടുക്കല്‍  വലിയ പ്രതിഫലത്തിന് കാരണമാകും. സമൂഹത്തിലാകട്ടെ, മഹത്തായ മാറ്റങ്ങള്‍ക്കും ഇടയാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.