സമൂസ പൊരിക്കുന്ന തിരക്കില്‍ മുഹമ്മദും കുടുംബവും

വടുതല: നോമ്പുകാലം ആരംഭിച്ചതോടെ പാണാവള്ളി പടവുങ്കല്‍ മുഹമ്മദും കുടുംബവും പള്ളികളില്‍ എത്തുന്ന വിശ്വാസികള്‍ക്ക് നോമ്പുതുറ വിഭവം തയാറാക്കുന്ന തിരക്കിലാണ്. വര്‍ഷങ്ങളായി ഈ കുടുംബത്തില്‍നിന്നാണ് പ്രദേശത്തെ പള്ളികളിലേക്ക് രുചിയൂറുന്ന സമൂസ തയാറാക്കി നല്‍കുന്നത്.

രാവിലെമുതല്‍ ആരംഭിക്കുന്ന സമൂസ പൊരിക്കല്‍ വൈകുന്നേരമാണ് അവസാനിക്കുന്നത്. നോമ്പുതുറ പലഹാരങ്ങള്‍ വാങ്ങാന്‍  മുഹമ്മദിന്‍െറ വീട്ടില്‍ വലിയതിരക്കാണ്.  സഹായവുമായി ഭാര്യ റംലയും മക്കളും കൂടെയുണ്ടാകും.  ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച്  ആറുമണിയോടെ പള്ളികളില്‍ സമൂസ എത്തിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.