27 ലക്ഷത്തിന്‍െറ സ്വര്‍ണവുമായി വിമാനയാത്രക്കാരനെ ഓടിച്ചുപിടിച്ചു

കരിപ്പൂര്‍: ദുബൈയില്‍നിന്ന് ഒളിപ്പിച്ചുകടത്തിയ സ്വര്‍ണവുമായി യാത്രക്കാരനെ കസ്റ്റംസ് ഓടിച്ചിട്ട് പിടികൂടി. വെള്ളിയാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബൈ വിമാനത്തില്‍ കരിപ്പൂരിലത്തെിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ റഊഫാണ് (54) പിടിയിലായത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്ന ഇയാളില്‍നിന്ന് 27 ലക്ഷം രൂപ വിലവരുന്ന 938 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ഏറ്റുവാങ്ങാനത്തെിയ കാസര്‍കോട് സ്വദേശി ഖാലിദും പിടിയിലായി.
വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെയാണ് രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കോഴിക്കോട്ടു നിന്നത്തെിയ പ്രിവന്‍റിവ് വിഭാഗം അബ്ദുല്‍ റഊഫിനെ തടഞ്ഞത്. വിമാനത്താവള ഗേറ്റില്‍വെച്ച് പിടികൂടുന്നതിനിടെ ഇയാള്‍ കുതറിയോടി. തുടര്‍ന്ന് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. നേര്‍ത്ത ഷീറ്റുകളാക്കി മാറ്റിയ സ്വര്‍ണം കളിപ്പാട്ടങ്ങളുടെ കാര്‍ട്ടൂണിനകത്ത് വിദഗ്ധമായാണ് ഒളിപ്പിച്ചുവെച്ചത്. അബ്ദുല്‍ റഊഫ് സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയറാണ്.
കാസര്‍കോട്ടുകാരനായ റഹീം എന്നയാളാണ് ഗള്‍ഫില്‍വെച്ച് സ്വര്‍ണം നല്‍കിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. കസ്റ്റംസ് പ്രിവന്‍റിവ് കമീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍െറ നിര്‍ദേശപ്രകാരം അസിസ്റ്റന്‍റ് കമീഷണര്‍ ഇ.എസ്. നിധിന്‍ലാല്‍, സൂപ്രണ്ടുമാരായ സി.ജെ. തോമസ്, സി. ഗോകുല്‍ദാസ്, ഫസല്‍, ടി.കെ. ഹരിനാരായണന്‍, എം. പ്രവീണ്‍, എ.പി. സുബാഷ് ബാബു, ഇന്‍സ്പെക്ടര്‍ കെ. മുരളീധരന്‍, വി. രാജീവ്, കെ.പി. വേണുഗോപാലന്‍, പി.എം. അനില്‍കുമാര്‍, കെ.ബി. സെബാസ്റ്റ്യന്‍, ലില്ലി തോമസ്, ഗിരീഷ് ബാബു, പ്രകാശന്‍, കെ.പി. നൗഫല്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.