കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ക്കെതിരായ കേരള പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തിന്‍െറ പരാതിയില്‍ ഹൈകോടതി നിര്‍ദേശിക്കാത്ത നാല് നമ്പറുകളുടെകൂടി ഫോണ്‍ വിശദാംശങ്ങള്‍ (സി.ഡി.ആര്‍) മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്‍െറ നിര്‍ദേശപ്രകാരം ശേഖരിച്ചെന്ന് സോളാര്‍ കമീഷനില്‍ അഭിഭാഷകരുടെ മൊഴി. സരിതയില്‍നിന്ന് പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു, ട്രഷറര്‍ സി.ടി. ബാബുരാജ് എന്നിവരുടെ രണ്ടുവീതം നമ്പറുകളടക്കം ഏഴ് നമ്പറുകളുടെ സി.ഡി.ആര്‍ എടുക്കാനാണ് ഹൈകോടതി ഉത്തരവിട്ടത്.
എന്നാല്‍, മറ്റ് നാല് നമ്പറുകള്‍കൂടി ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ശേഖരിച്ചെന്നായിരുന്നു സോളാര്‍ കമീഷന്‍ അഭിഭാഷകന്‍ അഡ്വ. സി. ഹരികുമാറും കക്ഷിചേര്‍ന്ന ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാജേന്ദ്രനും വെള്ളിയാഴ്ച കമീഷനെ അറിയിച്ചത്. ജി.ആര്‍. അജിത്തിനെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, ഇത് ആരുടെ നമ്പറുകളാണെന്ന് അറിയില്ളെന്നും താന്‍ പരാതിപ്പെട്ടതനുസരിച്ചല്ല ഇവയുടെ വിശദാംശങ്ങളെടുത്തതെന്നും അജിത് മൊഴിനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.