നഴ്സ് ബലാത്സംഗത്തിന് ഇരയായെന്ന പ്രചാരണം: അന്വേഷണം ആവശ്യപ്പെട്ട് കൂടുതല്‍ പരാതികള്‍

കൊച്ചി: പ്രമുഖ ആശുപത്രിയിലെ നഴ്സ് ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ഓണ്‍ലൈന്‍, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത സംബന്ധിച്ച് വിവാദം മുറുകുന്നു. പോരാളി ഷാജി എന്നയാളുടെ ഫേസ്ബുക് പേജിലൂടെ ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചെന്നാരോപിച്ച് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ ഫേസ്ബുക് പേജ് ഉടമക്കെതിരെ കഴിഞ്ഞദിവസം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, ഫേസ്ബുക്, വാട്സ്ആപ് സാമൂഹികമാധ്യമങ്ങളില്‍ സംഭവത്തിന്‍െറ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്തത്തെി.
പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൂട്ടപരാതി നല്‍കാനും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകള്‍ തയാറെടുക്കുകയാണ്. നഴ്സുമാരുടെ സംഘടന യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നേറ്റോക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.
അന്വേഷണം ആവശ്യപ്പെട്ട് ആര്‍.എം.പി നേതാവ് കെ.കെ. രമ ഡി.ജി.പി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒൗദ്യോഗിക പരാതി ലഭ്യമാകാത്ത സ്ഥിതിക്ക് അന്വേഷിക്കാന്‍ സാധിക്കില്ളെന്നാണ് പൊലീസിന്‍െറ നിലപാട്.
ആശുപത്രിയില്‍ പുതുതായി ജോലിക്കുചേര്‍ന്ന നഴ്സ് ജോലി കഴിഞ്ഞ് താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് പോകും വഴി റെയില്‍വേ ട്രാക്കിനടുത്ത് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഗുരുതര പരിക്കേറ്റ യുവതിയെ രഹസ്യമായി ചികിത്സിക്കുകയാണെന്നും സംഭവം പുറത്തറിഞ്ഞാല്‍ ആശുപത്രിക്ക് നാണക്കേടുണ്ടാകുമെന്ന കാരണത്താലാണ് രഹസ്യമാക്കുന്നതെന്നുമായിരുന്നു ആരോപണം. മേയ് 31നോ ഈ മാസം ഒന്നിനോ ആണ് സംഭവം നടന്നതെന്നും ആരോപിക്കുന്നു. യുവതിയുടെ കുടുംബത്തെ ആശുപത്രി അധികൃതര്‍ സ്വാധീനിച്ചാണ് രഹസ്യമാക്കി വെക്കാന്‍ ശ്രമിക്കുന്നതെന്നും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിനിരയായ പെണ്‍കുട്ടി തങ്ങളുടെ അസോസിയേഷന്‍ അംഗമല്ളെന്നും അവരുടെ പേരുവിവരം ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ളെന്നുമാണ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.