തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ തുല്യ പരിരക്ഷ: നിര്‍ദേശം സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കില്ല

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമീഷണര്‍മാര്‍ക്ക് തുല്യ പരിരക്ഷ നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ളെന്ന് സര്‍ക്കാര്‍ തീരുമാനം. ഭരണഘടനാ ഭേദഗതി ആവശ്യമായിവരുമെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ സമവായം ആവശ്യമാണെന്നും ഇതിന് സമയമെടുക്കുമെന്നുമാണ് നിയമമന്ത്രാലയത്തിന്‍െറ നിലപാട്.
കേന്ദ്രത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും രണ്ട് തെരഞ്ഞെടുപ്പ് കമീഷണര്‍മാരും അടങ്ങുന്നതാണ് ബോഡി. ഇവരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെ പുറത്താക്കാന്‍ പാര്‍ലമെന്‍റിന്‍െറ അംഗീകാരമില്ലാതെ കഴിയില്ല. എന്നാല്‍, രണ്ട് തെരഞ്ഞെടുപ്പ് കമീഷണര്‍മാരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശമുണ്ടെങ്കില്‍ രാഷ്ട്രപതിക്ക് പുറത്താക്കാം. ഇക്കാര്യത്തില്‍ ഒരേസമീപനം വേണമെന്നാണ് കമീഷന്‍ നിയമ മന്ത്രാലയവുമായി ജനുവരിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വിഷയം പഠിച്ചശേഷം ഇത് ഭരണഘടനാ ഭേദഗതി ആവശ്യമുള്ളതായതിനാല്‍ ഇപ്പോള്‍ നടക്കില്ളെന്ന് നിയമ മന്ത്രാലയം കമീഷനെ അറിയിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.