തിരുവനന്തപുരം: സ്കൂളുകളില്‍ വ്യത്യസ്തദിവസങ്ങളില്‍ വ്യത്യസ്ത യൂനിഫോം ധരിക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതല്‍ അനുവദിക്കില്ളെന്ന് പൊതുവിദ്യാഭ്യാസഡയറക്ടര്‍ അറിയിച്ചു. യൂനിഫോം അടിക്കടി മാറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും മൂന്നു വര്‍ഷത്തിനിടയില്‍ യൂനിഫോം മാറ്റരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷന്‍െറ നിര്‍ദ്ദേശപ്രകാരമാണ് നടപടി. എയ്ഡഡ് സ്കൂളുകളിലെ യൂനിഫോം മാറ്റുന്നതിന് ഹെഡ്മാസ്റ്റര്‍, പി.ടി.എ പ്രസിഡന്‍റ്, വാര്‍ഡ് അംഗം, അധ്യാപക പ്രതിനിധി, വിദ്യാര്‍ഥി പ്രതിനിധി, എം.പി.ടി.എ പ്രസിഡന്‍റ് എന്നിവരടങ്ങിയ കമ്മിറ്റിയുടെ തീരുമാനം ആവശ്യമാണ്. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പി.ടി.എ, ഹെഡ്മാസ്റ്റര്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവര്‍ അടങ്ങിയ കമ്മിറ്റിയുടെ തീരുമാനവും വേണം. യൂനിഫോമിനായി അനുവദിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടില്ല. സ്കൂള്‍ മാനേജിങ് കമ്മറ്റിയുടെ അംഗീകാരത്തോടെ സുതാര്യമായ നടപടിക്രമങ്ങളിലൂടെ മാത്രം യൂനിഫോം തുണി വാങ്ങുന്ന നടപടി പൂര്‍ത്തിയാക്കണം. യൂനിഫോമിന്‍െറ വിതരണോദ്ഘാടന പരിപാടിയില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി - വര്‍ഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും ദാരിദ്ര്യരേഖക്കു താഴെയുള്ള ആണ്‍കുട്ടികള്‍ക്കും യൂനിഫോം നല്‍കാന്‍ എസ്.എസ്.എ മുഖേന ഫണ്ട് നല്‍കിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.