തിരുവനന്തപുരം: ജലസേചന വകുപ്പില്‍ എസ്റ്റിമേറ്റ് രൂപവത്കരണം മുതല്‍ സാങ്കേതിക അനുമതി വരെയുള്ള നടപടികള്‍ക്ക് ഇനി ഓണ്‍ലൈന്‍ സംവിധാനം. നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ വികസിപ്പിച്ച പ്രോജക്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കോസ്റ്റ് എസ്റ്റിമേഷന്‍ (പ്രൈസ്) എന്ന സോഫ്റ്റ്വെയറാണ് ഇതിന് സജ്ജമാക്കിയിരിക്കുന്നത്.
എസ്റ്റിമേറ്റ് ഓണ്‍ലൈനായി തയാറാക്കുന്നതിനുപുറമെ ഡിജിറ്റലൈസ് ചെയ്ത് ഡാറ്റാ ബാങ്കില്‍ ശേഖരിക്കാനും സാധിക്കും. ഭരണാനുമതിയും സാങ്കേതികാനുമതിയും ഓണ്‍ലൈനായി നല്‍കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഈ ഉത്തരവുകള്‍ ഓണ്‍ലൈനായിത്തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. അനുമതി രജിസ്റ്ററുകള്‍ സ്വയം തയാറാവും.
അടുത്ത ഘട്ടത്തില്‍ സര്‍ക്കാറില്‍നിന്നുള്ള അനുമതികള്‍, സാങ്കേതിക മൂല്യനിര്‍ണയം, ഉടമ്പടി നടപ്പാക്കല്‍, സമയപരിധി പുതുക്കല്‍, ബില്ലിങ്, പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ്, പുരോഗതി വിലയിരുത്തല്‍, കരാറുകാരുടെ രജിസ്ട്രേഷന്‍, പെര്‍ഫോമന്‍സ് എന്നിവക്കുള്ള സംവിധാനവും സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തും. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് 822 ലാപ്ടോപ്പും 189 ഡെസ്ക് ടോപ് കമ്പ്യൂട്ടറുമാണ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.