ഡി.എച്ച്.ആര്‍.എമ്മിന് പങ്കില്ല –സലീന പ്രക്കാനം

തിരുവനന്തപുരം: കൊല്ലം കോടതിവളപ്പില്‍ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ദലിത് ഹ്യൂമന്‍റൈറ്റ്സ് മൂവ്മെന്‍റിന് ബന്ധമില്ളെന്ന് സലീന പ്രക്കാനം  അറിയിച്ചു. ശക്തിപ്രാപിക്കുന്ന ഡി.എച്ച്.ആര്‍.എമ്മിന്‍െറ പ്രവര്‍ത്തനം കൊണ്ട് വോട്ടുബാങ്കിന് വിള്ളലുണ്ടാകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടനയെ  തീവ്രവാദ സ്വഭാവമുള്ള സംഘടനയായി ചിത്രീകരിക്കുകയും രാജ്യദ്രോഹക്കുറ്റങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം ശക്തമാക്കി

 കലക്ടറേറ്റിലെ ബോംബ് സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം ശക്തമാക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന ഇതരസംസ്ഥാന രഹസ്യാന്വേഷണ സംഘങ്ങള്‍ സ്ഫോടനസ്ഥലം സന്ദര്‍ശിച്ചു. തമിഴ്നാട്ടിലെ തിരുനെല്‍വേലി ക്യു ബ്രാഞ്ച് സി.ഐ.ഡി ടീമില്‍നിന്ന് സ്പെഷല്‍ എസ്.ഐ മുപ്പുടാതി, എസ്.ഐ തിരുമുരുകന്‍ എന്നിവരാണ് എത്തിയത്. കലക്ടറേറ്റും പരിസരവും നിരീക്ഷിച്ച ശേഷം അവര്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
മധുരയില്‍ യാനൈക്കല്‍ പാലത്തിനടുത്ത് 10 ദിവസം മുമ്പ് ലോറിയില്‍ പാത്രത്തിലുള്ള ബോംബ് പൊട്ടിയിരുന്നു. കൊല്ലത്തും ഇത്തരം ബോംബ് പൊട്ടിയ പശ്ചാത്തലത്തിലാണ് ക്യൂ ബ്രാഞ്ച് സംഘം എത്തിയത്. ആന്ധ്രപ്രദേശില്‍നിന്നുള്ള പ്രത്യേക അന്വേഷണസംഘവും സ്ഥലം സന്ദര്‍ശിച്ചു. കേരളത്തിലെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളും കൊല്ലം സംഭവം അന്വേഷിക്കുന്നുണ്ട്. പല ഉദ്യോഗസ്ഥരും കൊല്ലത്ത് എത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.