കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍െറ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി. സെനറ്റംഗമായ ബാലുശ്ശേരി സ്വദേശി രാജീവന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍െറ ഉത്തരവ്.
സെനറ്റംഗങ്ങളുടെ ഒഴിവുകള്‍ ഒട്ടേറെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ഒഴിവിലേക്ക് മാത്രമായി നടത്തുന്ന തെരഞ്ഞെടുപ്പ് നിയമലംഘനമാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഹൈകോടതി റദ്ദാക്കി.
സെനറ്റംഗങ്ങളില്‍നിന്നാണ് സിന്‍ഡിക്കേറ്റംഗങ്ങളെ തെരഞ്ഞെടുക്കുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. 109 സെനറ്റംഗങ്ങളുണ്ടാകേണ്ട സ്ഥാനത്ത് 78 പേര്‍ മാത്രമേ നിലവിലുള്ളൂ. ബാക്കി സീറ്റുകളിലെ ഒഴിവു നികത്താതെ തെരഞ്ഞെടുപ്പ് നടത്തരുതെന്നും ഒരു സീറ്റിലേക്ക് മാത്രമായുള്ള തെരഞ്ഞെടുപ്പ് നിയമപരമല്ളെന്നും ഹരജിക്കാര്‍ വാദിച്ചു. നിരുന്ന തെരഞ്ഞെടുപ്പ് ജൂലൈയിലേക്ക് മാറ്റിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.