കൊച്ചി: ക്വാറി ലൈസന്‍സിനുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ പാരിസ്ഥിതികാനുമതി സര്‍ട്ടിഫക്കറ്റ് ആവശ്യപ്പെടാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമില്ളെന്ന് ഹൈകോടതി. ഈ അധികാരം ജിയോളജി വകുപ്പിനാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ക്വാറി ലൈസന്‍സിന് അപേക്ഷ നല്‍കുമ്പോള്‍ പഞ്ചായത്തീരാജ് നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാത്രമേ പഞ്ചായത്തിന് അധികാരമുള്ളൂ. ക്വാറി നടത്തിപ്പിന് അനുമതി തേടുന്ന അപേക്ഷയില്‍ പാരിസ്ഥിതികാനുമതി പരിശോധിക്കാതെതന്നെ തീരുമാനമെടുക്കണമെന്ന സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ തിരുവനന്തപുരം നഗരൂര്‍ പഞ്ചായത്ത് നല്‍കിയ അപ്പീല്‍ ഹരജി തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.
പഞ്ചായത്തില്‍ ക്വാറി നടത്തുന്ന വിജയകുമാര്‍, സലീം, സുഭാഷ് ചന്ദ്രബോസ് എന്നിവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. ക്വാറി നടത്തിപ്പിന് ഇരുവര്‍ക്കും 2015 വരെയുള്ള ലൈസന്‍സാണുള്ളത്. ലൈസന്‍സ് പുതുക്കാന്‍ പഞ്ചായത്തിന് അപേക്ഷ നല്‍കി. എന്നാല്‍, പാരിസ്ഥിതികാനുമതി സര്‍ട്ടിഫക്കറ്റ് ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് അപേക്ഷ നിരസിച്ചു. ഇതത്തേുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ അനുമതി നല്‍കാന്‍ സിംഗ്ള്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ലൈസന്‍സ് പുതുക്കുന്ന അപേക്ഷകളില്‍ പാരിസ്ഥിതികാനുമതി വേണമെന്ന് പഞ്ചായത്തിനോ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോ നിഷ്കര്‍ഷിക്കാനാവില്ളെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.