കണ്ണൂർ: മയ്യിൽ മണൽ കടത്ത് പിടികൂടിയ വില്ലേജ് ഓഫിസറെ ബന്ദിയാക്കി മണൽ ലോറി കടത്തിയ സംഭവത്തിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. സി.പി.എം പ്രവർത്തകരായ പ്രശാന്ത്(33), പ്രവീൺ(35) എന്നിവരാണ് അറസ്റ്റിലായത്. കയരളം വില്ലേജ് ഓഫിസർ എസ്. അരുണിനെയാണ് ഇവർ ബന്ദിയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. അരുണിനെ വില്ലേജ് ഓഫിസിൽ ബന്ദിയാക്കിയതിന് ശേഷം പ്രതികൾ പിടിച്ചെടുത്ത മണൽ ലോറിയുമായി കടന്നുകളയുകയായിരുന്നു.
പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് സി.പി.എം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.