പാലക്കാട്: ഗോവിന്ദാപുരം മോട്ടോര്‍വാഹന ചെക്പോസ്റ്റില്‍ വീണ്ടും വിജിലന്‍സ് റെയ്ഡ്. ഓഫിസിലെ ചവറ്റുകുട്ടയില്‍നിന്ന് കണക്കില്‍പെടാത്ത 39,500 രൂപ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു റെയ്ഡ്. പരിശോധനക്കത്തെിയ വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ടയുടന്‍ കടലാസുകള്‍ക്കൊപ്പം പണവും ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിടുകയായിരുന്നു. ഡിവൈ.എസ്.പി എം. സുകുമാരന്‍െറ നേതൃത്വത്തില്‍ നടന്ന റെയ്ഡ് ബുധനാഴ്ച പുലര്‍ച്ചെ വരെ തുടര്‍ന്നു.
ചൊവ്വാഴ്ച ഉച്ച മുതല്‍ ചെക്പോസ്റ്റ് വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. രാത്രിയോടെ ലോറി ജീവനക്കാരുടെ വേഷത്തില്‍ ഉദ്യോഗസ്ഥരത്തെി. തിരിച്ചറിഞ്ഞയുടന്‍ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പണം ചവറ്റുകുട്ടയിലേക്ക് ഇടുകയായിരുന്നു. വെള്ളിയാഴ്ച വാളയാറിലെ മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 10,750 രൂപ പിടിച്ചെടുത്തിരുന്നു. അന്ന് പണം സൂക്ഷിച്ചിരുന്നത് ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലായിരുന്നു. 20ന് രാത്രി 12 മുതല്‍ 21ന് രാത്രി 11 വരെ ഖജനാവിലേക്ക് ആകെ ലഭിച്ചത് 29,680 രൂപയാണ്. അതിനേക്കാള്‍ കൂടുതല്‍ തുക കൈക്കൂലിയായി ഇവിടെ പിരിച്ചിട്ടുണ്ട്. വിജിലന്‍സ് സി.ഐ കെ.എം. പ്രവീണ്‍കുമാര്‍, എ.എസ്.ഐ ബി. സുരേന്ദ്രന്‍, സീനിയര്‍ സി.പി.ഒ ടി.ബി. നാരായണന്‍, ജെ. ശങ്കര്‍, പി. കുമാര്‍, സന്തോഷ്, വിനോദ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.