വിപ്ലവ നായിക 98ലേക്ക് പിറന്നാളാഘോഷം നാളെ

ആലപ്പുഴ: ഒരു കാലഘട്ടത്തിന്‍െറ ചരിത്രവഴിയില്‍ തിളങ്ങുന്ന അധ്യായമായി മാറിയ കെ.ആര്‍. ഗൗരിയമ്മ 98ലേക്ക് കടക്കുന്നു. ഗൗരിയമ്മയുടെ പിറന്നാളാഘോഷം വെള്ളിയാഴ്ച ചാത്തനാട്ടെ വീട്ടില്‍ നടക്കും. സമീപത്തെ ഹാളില്‍ പിറന്നാള്‍ സദ്യയും ഒരുക്കുന്നുണ്ട്. 1919 ജൂലൈയിലാണ് ഗൗരിയമ്മ ജനിച്ചത്. എന്നാല്‍, മിഥുനമാസത്തിലെ തിരുവോണം നാളിലാണ് പിറന്നാള്‍ ആഘോഷിച്ചുവരുന്നത്.

ജീവിതം ഒട്ടേറെ കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയം അതിലൊന്നാണ്. ജനസേവനമായിരുന്നു അതിന്‍െറ ലക്ഷ്യം. അതില്‍ ഒരിക്കലും വെള്ളം ചേര്‍ത്തിട്ടില്ല. ജീവിതം ഇനിയും ഉണ്ടാകണമെന്ന് തന്നോട് സ്നേഹമുള്ളവര്‍ ആഗ്രഹിക്കുന്നു. ആവതുള്ള കാലത്തോളം ജനങ്ങള്‍ക്കുവേണ്ടി നില്‍ക്കുമെന്നതില്‍ സംശയമില്ളെന്നും ഗൗരിയമ്മ പറയുന്നു.

പ്രായത്തിന്‍െറ അവശതകള്‍ മാറ്റിവെച്ച് പിറന്നാളാഘോഷത്തിന്‍െറ തിരക്കിലാണ് അവര്‍. മത്സ്യ-മാംസാദികളെല്ലാം വിഭവങ്ങളാകും. കൂടാതെ, അമ്പലപ്പുഴ പാല്‍പായസവും. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാമാണ് സദ്യവട്ടങ്ങള്‍ക്ക് ചെലവ് വഹിക്കുന്നത്. വെള്ളിയാഴ്ച രാവിലെ കേക്ക് മുറിച്ച് ഗൗരിയമ്മതന്നെ ആഘോഷത്തിന് തുടക്കം കുറിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.