കാലിക്കറ്റ്: റാങ്ക്ലിസ്റ്റ് ചോര്‍ച്ച അന്വേഷിക്കാന്‍ മൂന്നംഗ സമിതി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ പ്യൂണ്‍ സ്ഥിര നിയമനത്തിനുള്ള റാങ്ക്ലിസ്റ്റ് പുറത്തായ സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതി. പ്രോ വി.സി ഡോ. പി. മോഹന്‍ കണ്‍വീനറും പഠനവകുപ്പുകളിലെ പ്രഫസര്‍മാരായ ഡോ. എബ്രഹാം ജോസഫ്, ഡോ. പി. നസീമ എന്നിവരാണ് സമിതിയിലുള്ളത്. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉത്തരവിട്ടു.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ജോയന്‍റ് രജിസ്ട്രാര്‍ സി.പി. ജോണ്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. വീണ്ടും അന്വേഷണ സമിതിയെ നിയോഗിച്ചതിനെതിരെ ഇടത് അനുകൂല ജീവനക്കാരുടെ സംഘടന എംപ്ളോയീസ് യൂനിയന്‍ രംഗത്തത്തെി.
റാങ്ക്ലിസ്റ്റ് ചോര്‍ന്നതിന് ഉത്തരവാദികളായ ഉന്നതരെ രക്ഷിക്കാനാണ് പുതിയ അന്വേഷണമെന്ന് എംപ്ളോയീസ് യൂനിയന്‍ പ്രസിഡന്‍റ് എസ്. പത്മജ ആരോപിച്ചു. പുതിയ സമിതിയെ അംഗീകരിക്കില്ളെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ജോയന്‍റ് രജിസ്ട്രാറെ അന്വേഷിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ളെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും രജിസ്ട്രാറുടെ ഓഫിസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനാണ് പ്രോ വി.സി കണ്‍വീനറായ സമിതിയെ നിയോഗിച്ചതെന്നും ഇവര്‍ പറഞ്ഞു.
സര്‍വകലാശാലയിലെ 56 സി.എല്‍.ആര്‍ തൊഴിലാളികളെ പ്യൂണ്‍-വാച്ച്മാന്‍ തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള റാങ്ക്ലിസ്റ്റാണ് കഴിഞ്ഞയാഴ്ച പുറത്തായത്. പട്ടിക പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞ സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥിയുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുന്ന പട്ടിക പുറത്തായത്. 156 പേരാണ് പട്ടികയിലുള്ളത്.
സംഭവത്തില്‍ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സര്‍വകലാശാലയോട് വിശദീകരണം തേടിയിരുന്നു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എംപ്ളോയീസ് യൂനിയന്‍ നേതാക്കള്‍ മന്ത്രിയെ കാണുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.