ആദിവാസി കോളനിയുടെ മുറ്റം ടൈൽ പാകിയ സംഭവം: സഭയിൽ റിപ്പോർട്ട് വെക്കും

തിരുവനന്തപുരം: കൽപറ്റയിൽ ആദിവാസി കോളനിയിൽ വീട് നന്നാക്കാതെ മുറ്റം ടൈൽ പാകിയ സംഭവത്തിൽ സഭയിൽ റിപ്പോർട്ട് വെക്കുമെന്ന് മന്ത്രി എ.കെ ബാലൻ. ആദിവാസി ഊരുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഏജൻസികളെകുറിച്ച് അന്വേഷിക്കും. ആദിവാസി വീടുകളുടെ നവീകരണമാണ് യഥാർഥ്യത്തിൽ വേണ്ടിയിരുന്നത്. വീടിന്‍റെ നവീകരണത്തിന് രണ്ടു ലക്ഷവും നടപ്പാതക്ക് വേണ്ടി 18 ലക്ഷവുമാണ് ചെലവഴിച്ചിരിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞ വീടിനുള്ളിൽ നിന്ന് ആദിവാസികൾ നടപ്പാത കണ്ട് ആസ്വദിക്കുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.