ഈസ്റ്റര്‍ ശനിയാഴ്ചയിലെ പരീക്ഷ: പരാതി ഒരാഴ്ചക്കുള്ളില്‍ സി.ബി.എസ്.ഇ പരിഗണിക്കണം

കൊച്ചി: ഈസ്റ്ററിന്‍െറ തലേദിവസത്തെ ശനിയാഴ്ച സി.ബി.എസ്.ഇ പരീക്ഷ നടത്തുന്നതിനെതിരായ പരാതി പരിഗണിക്കാന്‍ ഹൈകോടതി ഉത്തരവ്. കെ.എല്‍.സി.എ വരാപ്പുഴ അതിരൂപത പ്രസിഡന്‍റ് പി.എം. ബെഞ്ചമിനും മുന്‍ സെക്രട്ടറി ജോര്‍ജ് നാനാട്ടും മക്കളും എറണാകുളം അസീസി സ്കൂള്‍ വിദ്യാര്‍ഥികളുമായ നാലുപേരും സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്.

ഹരജിക്കാര്‍ നല്‍കിയ നിവേദനം ഒരാഴ്ചക്കുള്ളില്‍ പരിഗണിക്കണമെന്ന് സി.ബി.എസ്.ഇക്ക് കോടതി നിര്‍ദേശം നല്‍കി. ഈസ്റ്ററുമായി ബന്ധപ്പെട്ട മതപരമായ ആചാരങ്ങള്‍ക്ക് തലേദിവസമായ ശനിയാഴ്ചത്തെ പരീക്ഷ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. പരീക്ഷ മാറ്റി വെക്കണമെന്ന് സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സമുദായസംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ കത്തുകള്‍ തയാറാക്കി സി.ബി.എസ്.ഇ അധികൃതര്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇതും പരിഗണിക്കാതെ വന്നതോടെയാണ് ഹരജി നല്‍കിയത്.

ഈസ്റ്റര്‍ ശനി പൊതുഅവധി അല്ളെങ്കിലും സംസ്ഥാനതലത്തില്‍ അന്ന് പൊതുപരീക്ഷകള്‍ നടത്താറില്ളെന്ന് ഹരജിയില്‍ പറയുന്നു. മതപരമായ ആചാരങ്ങള്‍ക്കുള്ള പൗരന്‍െറ മൗലികാവകാശം ഹനിക്കുന്നതാണ് സി.ബി.എസ്.ഇയുടെ നടപടിയെന്നും അഡ്വ. ഷെറി ജെ. തോമസ് മുഖേന നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.