മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജി സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടില്ല -എ.കെ. ശശീന്ദ്രൻ

കോഴിക്കോട്: മന്ത്രിസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടില്ലെന്ന് എ.കെ. ശശീന്ദ്രൻ. മന്ത്രി മാറുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇല്ലാത്ത പ്രശ്നമുണ്ടെന്ന് പറയുന്ന വാർത്തയോട് പ്രതികരിക്കേണ്ട കാര്യമില്ല. താനോ പാർട്ടിയോ സ്വപ്നത്തിൽ പോലും ആലോചിക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്നും എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

എ.​കെ. ശ​ശീ​ന്ദ്ര​നെ മാ​റ്റി തോ​മ​സ്​ കെ. ​തോ​മ​സി​നെ മ​ന്ത്രി​യാ​ക്കാ​ൻ എ​ൻ.​സി.​പി​യി​ൽ നീ​ക്കം നടക്കുന്നുവെന്ന വാർത്തയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ൽ ചേ​ർ​ന്ന ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ന്നുവെന്നാണ് വിവരം. ഭൂ​രി​പ​ക്ഷം ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പി.​സി. ചാ​ക്കോ​യും തോ​മ​സ്​ കെ. ​തോ​മ​സ്​ മ​ന്ത്രി​യാ​കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച​താ​യാ​ണ്​ വി​വ​രം.

തീ​രു​മാ​നം ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റി​നെ അ​റി​യി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ണ്​ യോ​ഗം പി​രി​ഞ്ഞ​ത്. എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യാ​ൻ സ​ന്ന​ദ്ധ​ന​ല്ല. പാ​ർ​ട്ടി നി​ർ​ബ​ന്ധി​ച്ച്​ രാ​ജി​വെ​പ്പി​ച്ചാ​ൽ എം.​എ​ൽ.​എ സ്ഥാ​നം ​കൂ​ടി ഒ​ഴി​യു​മെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. മ​ന്ത്രി​മാ​റ്റ​ത്തി​ൽ എ​ൻ.​സി.​പി​യി​ലെ അ​ന്തി​മ​തീ​രു​മാ​നം ശ​ര​ദ്​ പ​വാ​റി​ന്‍റേ​താ​കും. എ​ന്നാ​ൽ, എ​ൻ.​സി.​പി തീ​രു​മാ​നി​ച്ചാ​ലും ഈ ​ഘ​ട്ട​ത്തി​ൽ മാ​റ്റ​ത്തി​ന്​ സി.​പി.​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും അ​നു​കൂ​ല​മാ​കു​മോ​യെ​ന്ന​തും വി​ഷ​യ​മാ​ണ്.

നേ​ര​ത്തേ, ര​ണ്ട​ര വ​ർ​ഷ ക​രാ​ർ​പ്ര​കാ​ര​മു​ള്ള മ​ന്ത്രി​മാ​റ്റ സ​മ​യ​ത്ത്​ എ​ൻ.​സി.​പി​യി​ലെ മ​ന്ത്രി​ക്കും മാ​റ്റം വേ​ണ​മെ​ന്ന്​ തോ​മ​സ്​ കെ. ​തോ​മ​സ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. അ​ന്ന്​ ​എ​ൻ.​സി.​പി പ്ര​സി​ഡ​ന്‍റ്​ പി.​സി. ചാ​ക്കോ മ​ന്ത്രി​മാ​റ്റ​ത്തി​ന്​ എ​തി​രാ​യി​രു​ന്നു. ഇ​പ്പോ​ൾ പ്ര​സി​ഡ​ന്‍റ്​ നി​ല​പാ​ട്​ മാ​റി​യ​താ​ണ്​ തോ​മ​സ്​ കെ. ​തോ​മ​സി​ന്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്.

എ​ൻ.​സി.​പി​യു​ടെ ര​ണ്ട്​ എം.​എ​ൽ.​എ​മാ​ർ ര​ണ്ട​ര വ​ർ​ഷം വീ​തം മ​ന്ത്രി​പ​ദ​വി പ​ങ്കി​ട​ണ​മെ​ന്ന്​ ക​രാ​റു​ണ്ടെ​ന്നാ​ണ്​ തോ​മ​സ്​ കെ. ​തോ​മ​സി​ന്‍റെ നി​ല​പാ​ട്. അ​ന്ന്​ എ​ൻ.​സി.​പി ദേ​ശീ​യ നേ​താ​വാ​യി​രു​ന്ന പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ ​സാ​ന്നി​ധ്യ​ത്തി​ലു​ണ്ടാ​ക്കി​യ ക​രാ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും അ​റി​യാ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ, ക​രാ​ർ അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ നി​ല​പാ​ട്. പ്ര​ഫു​ൽ പ​ട്ടേ​ൽ ശ​ര​ദ്​​ പ​വാ​റി​ന്‍റെ എ​ൻ.​സി.​പി വി​ട്ടു​പോ​വു​ക​യും ചെ​യ്തു. 

Tags:    
News Summary - Resignation from the ministry was never thought of even in my dreams - A.K. Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.