രാജ്യസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

തിരുവനന്തപുരം: രാജ്യസഭയിലെ മൂന്ന് ഒഴിവുകളിലേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച. മാര്‍ച്ച് 21നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനവും അന്നുണ്ടാകും. വിജ്ഞാപനം മുതല്‍ പത്രിക നല്‍കാം.12നാണ്പത്രികയുടെ സൂക്ഷ്മ പരിശോധന. 14 വരെ പിന്‍വലിക്കാം.

നിയമസഭയിലെ ഇപ്പോഴത്തെ അംഗബലമനുസരിച്ച് രണ്ട് സീറ്റില്‍ യു.ഡി.എഫിനും ഒന്നില്‍ എല്‍.ഡി.എഫിനും വിജയിക്കാം. യു.ഡി.എഫില്‍  കോണ്‍ഗ്രസിനും ജെ.ഡി.യുവിനുമാണ് സീറ്റ്.  എ.കെ. ആന്‍റണിയും എം.പി. വീരേന്ദ്രകുമാറുമായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍.

ഇടതു മുന്നണിയില്‍ സ്ഥാനാര്‍ഥി തര്‍ക്കം നിലനില്‍ക്കുന്നു. കൊല്ലം ജില്ലയിലെ നേതാവായ സോമപ്രസാദിനെയാണ് സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം ഉദ്ദേശിക്കുന്നത്. ബിനോയ് വിശ്വത്തിനു വേണ്ടി സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് സി.പി.ഐ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.