‘ജഗദീഷിനെ സ്ഥാനാര്‍ഥിയാക്കണംഎന്നത് പ്രവര്‍ത്തകരുടെ അഭിപ്രായം'

കൊല്ലം: പത്തനാപുരത്ത് നടന്‍ ജഗദീഷിനെ സ്ഥാനാര്‍ഥിയാക്കണമെന്നത് അവിടത്തെ പ്രവര്‍ത്തകരുടെ അഭിപ്രായമാണെന്നും കെ.പി.സി.സിയാണ് അന്തിമതീരുമാനമെടുക്കേണ്ടതെന്നും ഡി.സി.സി ആക്ടിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്തനാപുരത്ത് ജഗദീഷിനെതിരെ പോസ്റ്റര്‍ പതിച്ചതുമായി തങ്ങള്‍ക്ക് ബന്ധമില്ളെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് പോസ്റ്റര്‍ പതിക്കുന്ന ചിലര്‍ അവിടെയൊക്കെയുണ്ട്. ആര്‍.എസ്.പിക്ക് കൂടുതല്‍ സീറ്റ് നല്‍കുന്ന കാര്യം കെ.പി.സി.സിയും അവരുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനിക്കുക. അതേപ്പറ്റി കെ.പി.സി.സി ആവശ്യപ്പെടുമ്പോള്‍ ജില്ലാ കമ്മിറ്റി അഭിപ്രായം അറിയിക്കും. ഇടതുമുന്നണിയില്‍ കടക്കാനാവാതെ കേരള കോണ്‍ഗ്രസ് (ബി) ത്രിശങ്കുവിലാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഫലം വെച്ച് ജില്ലയില്‍ യു.ഡി.എഫ് ദുര്‍ബലമാണെന്ന് വിലയിരുത്തരുത്. ഹൈകമാന്‍ഡ് ആവശ്യപ്പെട്ടാല്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.