കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ

കോട്ടയം: പാര്‍ട്ടി പിളര്‍ത്തി ഒരുവിഭാഗം പുറത്തേക്കുപോയതിനു പിന്നാലെ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ഞായറാഴ്ച യോഗം ചേരുന്നു. വൈകീട്ട് മൂന്നിന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം. പിളര്‍പ്പിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ അണികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാനുള്ള മാര്‍ഗങ്ങളാവും പ്രധാനമായും ചര്‍ച്ചചെയ്യുകയെന്നാണ് സൂചന. വിമതര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി കേരള കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ എത്തുന്ന സാഹചര്യത്തില്‍ ഈ വെല്ലുവിളി മറികടക്കാനുള്ള മാര്‍ഗങ്ങളും ആവിഷ്കരിക്കും. നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ചങ്ങനാശേരി, ഇടുക്കി, കോതമംഗലം മണ്ഡലങ്ങളില്‍ ഏതിരാളികളായി ഇവര്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ശനിയാഴ്ച കോണ്‍ഗ്രസുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായാല്‍ സ്ഥാനാര്‍ഥി നിര്‍ണയം പ്രധാന ചര്‍ച്ചയായേക്കും. ഇല്ളെങ്കില്‍ പ്രാഥമിക ചര്‍ച്ചയില്‍ വിഷയം ഒതുങ്ങും. സീറ്റ് സംബന്ധിച്ച് പാര്‍ട്ടി ഉന്നതാധികാര സമിതിയാവും അന്തിമതീരുമാനം കൈക്കൊള്ളുക. നാലുപേര്‍ പാര്‍ട്ടി വിട്ടതിനാല്‍ പകരക്കാരെ കണ്ടത്തൊന്‍ .മാണിയെ യോഗം ചുമതലപ്പെടുത്തിയേക്കും. സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളില്‍ എത്രപേര്‍ മറുകണ്ടം ചാടുമെന്ന കാര്യത്തിലും യോഗത്തില്‍ വ്യക്തതവരും. പി.ജെ. ജോസഫ് ഒപ്പം നില്‍ക്കുന്നതിനാല്‍ വലിയൊരു ഒഴുക്ക് ഉണ്ടാവില്ളെന്ന വിശ്വാസമാണ് മാണിക്കൊപ്പം നില്‍ക്കുന്ന നേതാക്കള്‍ പങ്കുവെക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.