തൃശൂര്‍: ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാനുള്ള പി.പി. മുകുന്ദന്‍െറ നീക്കത്തിന് പിന്തുണയുമായി ആര്‍.എസ്.എസിലെ ഒരുവിഭാഗം. തിരുവനന്തപുരത്ത് ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ രൂപവത്കരിച്ച ‘അനന്തപുരി ഹിന്ദുധര്‍മ പരിഷത്താ’ണ് മുകുന്ദന് പിന്തുണയുമായി എത്തിയിരിക്കുന്നത്. എന്‍.ഡി.എയുടെ ഭാഗമായ ശിവസേന, വി.എസ്.ഡി.പി, തിരുവനന്തപുരത്തെ കെ.പി.എം.എസിലെ ഒരുവിഭാഗം, എസ്.എന്‍.ഡി.പിയില്‍ വെള്ളാപ്പള്ളിയോട് എതിര്‍പ്പുള്ള ഒരുവിഭാഗം എന്നിവര്‍ മുകുന്ദന് പിന്തുണ അറിയിച്ചു.
തിരുവനന്തപുരത്ത് ആര്‍.എസ്.എസിന്‍െറ പ്രവര്‍ത്തകരില്‍ നല്ളൊരു വിഭാഗവുമായി മുകുന്ദനുള്ള അടുപ്പം ബി.ജെ.പി നേതൃത്വത്തിന്‍െറ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. അക്കൗണ്ട് തുറക്കുകയാണെങ്കില്‍ അത് തിരുവനന്തപുരം ജില്ലയിലായിരുക്കുമെന്ന് ബി.ജെ.പി നേതൃത്വം രഹസ്യമായി സമ്മതിക്കുന്നുണ്ട്. എന്നാല്‍, പി.പി. മുകുന്ദന്‍ തിരുവനന്തപുരം ജില്ലയില്‍ മത്സരിക്കുന്ന പക്ഷം അത് സംസ്ഥാനത്ത് പാര്‍ട്ടിയെ പൊതുവെ ബാധിക്കുമെന്ന ആശങ്കയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.
പത്തനംതിട്ടയില്‍നിന്നുള്ള ബി.ജെ.പി നേതാവ് എ.ജി. ഉണ്ണികൃഷ്ണന്‍ മുകുന്ദനെ അനുകൂലിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ബി.ജെ.പി നേതൃത്വവുമായി തെറ്റിനില്‍ക്കുന്നവരെ ഏകോപിപ്പിക്കാനുള്ള നീക്കം മുകുന്ദന്‍ വിഭാഗം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂരില്‍ അന്തരിച്ച ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹക് ജി. മഹാദേവന്‍െറ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനത്തെിയ മുകുന്ദന്‍, സംഘ് നേതാക്കളുമായും തൃശൂരിലെയും ഇതര ജില്ലകളിലെയും ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ആദ്യകാല നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ബി.ഡി.ജെ.എസിലും കാര്യങ്ങള്‍ അത്ര സുഖമല്ല. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം സാധ്യതയുള്ള മണ്ഡലങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ഡി.ജെ.എസില്‍ മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ എങ്ങനെ തീര്‍ക്കുമെന്ന് ആലോചിക്കുന്നതിനിടെയാണ് ബി.ഡി.ജെ.എസിലെ പ്രശ്നങ്ങള്‍ തീര്‍ക്കേണ്ട ഉത്തരവാദിത്തംകൂടി ബി.ജെ.പി യില്‍ വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.