രാജഗോപാൽ നേമത്തും കുമ്മനം വട്ടിയൂർക്കാവിലും; ബി.ജെ.പി ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: വരുന്ന നുിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 22 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു.  മുതിർന്ന നേതാവ് ഒ. രാജഗോപാൽ നേമത്തും സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിലും മത്സരിക്കും.

ശോഭാ സുരേന്ദ്രൻ പാലക്കാടും കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും ജനവിധി തേടും.  മുൻ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരൻ കഴക്കൂട്ടത്താണ് മത്സരിക്കുക.  പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ജോർജ് കുര്യനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.

മത്സര രംഗത്തുള്ള മറ്റുള്ളവർ
എ.എൻ രാധാകൃഷ്ണൻ -മണലൂർ
സി.കെ പത്മനാഭൻ -കുന്ദമംഗലം
കെ.പി ശ്രീശൻ -കോഴിക്കോട് നോർത്ത്
പി.കെ കൃഷ്ണദാസ് -കാട്ടാക്കട
എം.ടി രമേശ് ആറൻമുള
പി.എസ് ശ്രീധരൻ പിള്ള -ചെങ്ങന്നൂർ
ബാദുഷാ തങ്ങൾ -മലപ്പുറം
രേണു സുരേഷ് -കോങ്ങാട്
ഷാജുമോൻ വട്ടേക്കാട് -ചേലക്കര
എൻ നാഗേഷ് -പുതുക്കാട്
എൻ.കെ. മോഹൻദാസ് -എറണാകുളം
എൻ. ചന്ദ്രൻ -ദേവീകുളം
പി.എം. വേലായുധൻ -മാവേലിക്കര
രവി കേലേത്ത് -തവനൂർ

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.