സ്ഥാനാർഥികളെ നിർത്തിയ 20 സീറ്റുകളിൽ ഇനി ചർച്ചയില്ല -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുസ് ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളിൽ ഇനി ചർച്ചയില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. തിരുവമ്പാടി സീറ്റിൽ പ്രശ്നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചർച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ നടന്നത് ലീഗുമായുള്ള ചർച്ചയല്ല. മറ്റ് ഘടകക്ഷികളുമായുള്ള ചർച്ചക്കുശേഷം കൂടുതൽ സീറ്റിനായി കോൺഗ്രസിനോട് ആവശ്യപ്പെടും. നിലവിൽ തിരുവമ്പാടി അടക്കം ഒരു സീറ്റിലും പ്രശ്നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തിരുവമ്പാടിയിൽ സ്ഥാനാർഥിയായി വി. എം ഉമ്മർ മാസ്റ്ററെ ലീഗ് പ്രഖ്യാപിച്ചതോടെയാണ് മണ്ഡലത്തിൽ നിന്ന് അസ്വാരസ്യങ്ങൾ ഉയർന്നത്. ഉമ്മർ മാസ്റ്ററെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് മലയോര വികസന സമിതിയും താമരശ്ശേരി രൂപതയും കോൺഗ്രസിനെ അറിയിച്ചു. പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് സിറ്റിംഗ് എം.എൽ.എ സി. മോയിൻകുട്ടിയും വ്യക്തമാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT