അധികാരം നിലനിര്‍ത്തണമെങ്കില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ശ്രദ്ധിക്കണമെന്ന് ആന്‍റണി

തിരുവനന്തപുരം: അധികാരം നിലനിര്‍ത്തണമെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യു.ഡി.എഫ് ശ്രദ്ധിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗം എ.കെ. ആന്‍റണി. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ഥിപട്ടികയുമായി അവരെ സമീപിച്ചാല്‍ ഗുണം യു.ഡി.എഫിന് ഉണ്ടാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ടാകുമെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റ് നയിച്ച കേരളയാത്രക്ക് താന്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ രാഷ്ട്രീയകാലാവസ്ഥ യു.ഡി.എഫിന് അനുകൂലമാണ്. ഒരുമാസത്തിനിടെ യു.ഡി.എഫിന്‍െറ സാധ്യത വര്‍ധിച്ചു.  കഴിഞ്ഞ അഞ്ചുവര്‍ഷവും വിവാദങ്ങള്‍ ഉണ്ടായിരുന്നു. അത് മാധ്യമങ്ങള്‍ പോലും മറന്നുകഴിഞ്ഞു. അടുത്ത ഭരണം ലഭിച്ചാല്‍ കുറച്ചുകൂടി ജാഗ്രതയോടെ വിവാദങ്ങള്‍ ഒഴിവാക്കി ഭരിക്കും. ഇതുവരെ നടന്ന സ്ഥാനാര്‍ഥിനിര്‍ണയപ്രക്രിയ തികച്ചും ജനാധിപത്യപരമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടത് നല്ല മുന്നണിയുടെ ഭരണമാണെന്നും ആന്‍റണി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.