കോഴിക്കോട്: എളമരം കരീമിന്‍റെ സിറ്റിംഗ് സീറ്റായ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വി.കെ.സി മമ്മദ് കോയ എല്‍.ഡി.എഫിന്‍റെ സ്ഥാനാര്‍ഥിയാവാന്‍ സാധ്യത. സി.പി.എം ജില്ലാ കമ്മിറ്റി ഇദ്ദേഹത്തിന്‍റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ എം. മെഹബൂബിന്‍റെ പേര് ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, സീറ്റ് നിലനിര്‍ത്താന്‍ പറ്റിയ സ്ഥാനാര്‍ത്ഥി വി.കെ.സി ആണെന്നാണ് വിലയിരുത്തല്‍. അതേമസയം, ജില്ലാ കമ്മിറ്റിയുടെ ഈ ശിപാര്‍ശ സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും അംഗീകരിക്കണം.
2001-2006 കാലയളവില്‍ ഇതേ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി.കെ.സി നിയമസഭയില്‍ ബേപ്പൂരിനെ പ്രതിനിധീകരിച്ചിരുന്നു. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അരീക്കാട് വാര്‍ഡില്‍ നിന്നാണ് അദ്ദേഹം ജയിച്ചു കയറിയത്. ബേപ്പൂരില്‍ മല്‍സരിക്കുകയാണെങ്കില്‍ വി.കെ.സി മേയര്‍ സ്ഥാനം രാജി വെക്കേണ്ടി വരും. പകരം തോട്ടത്തില്‍ രവീന്ദ്രന്‍ ആയിരിക്കും മേയര്‍ ആവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.