തിരുവനന്തപുരം: എല്‍.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടുന്നു. പ്രധാനകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ച ധാരണയിലത്തെിയില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയും തീരുമാനത്തിലത്തെിയില്ല. കഴിഞ്ഞദിവസം നടന്ന മറ്റ് കക്ഷികളുമായുള്ള ചര്‍ച്ചയും ധാരണയാകാതെ പിരിയുകയായിരുന്നു. ശനിയാഴ്ച എല്‍.ഡി.എഫ് സംസ്ഥാനസമിതി ചേരുന്നുണ്ട്. സി.പി.ഐ - സി.പി.എം ചര്‍ച്ച വെള്ളിയാഴ്ചയും തുടരും. കക്ഷികള്‍ നിലപാടില്‍നിന്ന് പിന്നാക്കംപോകാത്ത സാഹചര്യത്തില്‍ സീറ്റ് വിഭജനം നീളുമെന്നാണ് സൂചന.
എല്ലാ പാര്‍ട്ടികളും കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, പുതിയ പാര്‍ട്ടികള്‍ വന്നതിനാല്‍ അത് അസാധ്യമാണെന്ന് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞതവണ 27 സീറ്റില്‍ മത്സരിച്ച സി.പി.ഐ 29 സീറ്റാണ് ആവശ്യപ്പെട്ടത്. ഇരവിപുരമോ കുന്നത്തൂരോ ഉറപ്പായി വേണമെന്നാണ് ആവശ്യം. കൂടാതെ വടക്കന്‍ ജില്ലകളില്‍ എവിടെയെങ്കിലും ഒരു സീറ്റും. നിലവില്‍ വയനാട് ജില്ലയിലാണ് സി.പി.ഐക്ക് സീറ്റില്ലാത്തത്. എന്നാല്‍, എല്ലാ പുതിയ കക്ഷികള്‍ക്കും സീറ്റ് കൊടുക്കേണ്ടതുണ്ടെന്നും കഴിഞ്ഞതവണത്തെ സീറ്റുകള്‍തന്നെ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.
കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍നിന്ന് പിന്നാക്കമില്ളെന്ന് സി.പി.ഐ നേതൃത്വവും അറിയിച്ചു. മറ്റു കക്ഷികള്‍ക്ക് തങ്ങളുടെ സീറ്റ് അനുവദിക്കാനാവില്ല. കഴിഞ്ഞതവണത്തെ ആര്‍.എസ്.പിയുടെ നാലും കേരള കോണ്‍ഗ്രസിന്‍െറ മൂന്നും സി.പി.എം സ്വതന്ത്രരെ മത്സരിപ്പിച്ച ഒമ്പതും സീറ്റ് നിലവിലുണ്ടെന്നും അതില്‍നിന്ന് മറ്റ് കക്ഷികള്‍ക്ക് നല്‍കിയാല്‍ മതിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ സി.പി.എമ്മില്‍നിന്നും കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മായീല്‍ എന്നിവര്‍ സി.പി.ഐയില്‍നിന്നും എ.കെ.ജി സെന്‍ററില്‍ നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ് തിരുവനന്തപുരം, ചങ്ങനാശേരി, മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി, കുട്ടനാട്, കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍, പേരാവൂര്‍ എന്നീ സീറ്റുകളാണ് ആവശ്യപ്പെട്ടത്. ഏഴ് സീറ്റാണ് ലക്ഷ്യം. മറ്റു കക്ഷികളുമായി ആലോചിച്ചശേഷം മറുപടി നല്‍കാമെന്ന് സി.പി.എം അറിയിച്ചു. ഫ്രാന്‍സിസ് ജോര്‍ജ്, കെ.സി. ജോസഫ്, ആന്‍റണി രാജു എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. എന്‍.സി.പി, ജനതാദള്‍ -എസ് ഏഴു വീതവും കോണ്‍ഗ്രസ്-എസ് ഒന്നും കേരള കോണ്‍ഗ്രസ് മൂന്നും ഐ.എന്‍.എല്‍ അഞ്ചും സീറ്റാണ് ആവശ്യപ്പെടുന്നത്. കേരളാ കോണ്‍ഗ്രസ്-ബി രണ്ടും ആര്‍.എസ്.പി-എല്‍ ഒന്നും സി.എം.പിയും ജെ.എസ്.എസും നാല് വീതവും ഫോര്‍വേഡ് ബ്ളോക് രണ്ടും സീറ്റ് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.