കൊച്ചി: തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന് തിരുവനന്തപുരം എം.എ.സി.ടി ജഡ്ജിയായി സ്ഥലംമാറ്റം. ഹൈകോടതിയുടെ അഡ്മിനിസ്ട്രേറ്റിവ് സമിതി തീരുമാനപ്രകാരമാണ് സ്ഥലം മാറ്റിയത്. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വിസ് അതോറിറ്റി മെംബര്‍ സെക്രട്ടറിയായ ജില്ലാ സെഷന്‍സ് ജഡ്ജി സി. ജയചന്ദ്രനെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയായി പകരം നിയമിച്ചത്. പാമോലിന്‍ കേസ് വിചാരണ 29നും കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസ് ഏപ്രില്‍ നാലിനും പരിഗണിക്കാനിരിക്കെയാണ് മാറ്റം.
വെള്ളിയാഴ്ചയാണ് സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് രജിസ്ട്രാര്‍ പുറപ്പെടുവിച്ചത്. വാസന്‍െറ അഭ്യര്‍ഥന പ്രകാരമാണ് സ്ഥലംമാറ്റമെന്ന് ഉത്തരവില്‍ പറയുന്നു. സ്ഥലംമാറ്റം ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ അപേക്ഷ ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരുമടങ്ങുന്ന അഡ്മിനിസ്ട്രേറ്റിവ് സമിതി പരിശോധിച്ച് അംഗീകരിക്കുകയായിരുന്നു. ബാര്‍, സോളാര്‍ കേസുകളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്കെതിരെ ധിറുതിപിടിച്ച് അന്വേഷണ ഉത്തരവിട്ടതിനെ തുടര്‍ന്ന് വിവാദനായകനായിരുന്നു വാസന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ. ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ ഹൈകോടതി ഈ ഉത്തരവുകള്‍ സ്റ്റേ ചെയ്തിരുന്നു. ജഡ്ജിയുടെ നടപടിക്കെതിരെ ഹൈകോടതി ഉത്തരവില്‍ പരാമര്‍ശങ്ങളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.