കോഴിക്കോട്: കല്ലായ് പുഴയോരത്ത് മൂരിയാടിൽ തടിമില്ലിനും ഫർണിച്ചർ കടക്കും തീപിടിത്തം. പുലർച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് തടിമില്ലുകൾ പൂർണമായും കത്തിനശിച്ചു. തിപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയം.
തടിമില്ലിന് പിന്നില്‍ കൂട്ടിയിട്ടിരുന്ന പാഴ്വസ്തുക്കളില് നിന്നുമാണ് തീപടര്‍ന്നതെന്നും സംശയിക്കുന്നു. ഈര്‍ച്ചപ്പൊടിക്കും വര്ണിഷിനും തീപിടിച്ചതോടെ തീ മില്ലിലേക്ക് പടരുകയായിരുന്നു. മൂന്ന് ഷെഡ്ഡുകളിലായി സുക്ഷിച്ചിരുന്ന തടികള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഏഴ് യൂണിറ്റ് ഫയര്‍എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.