സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതാപൻെറ കത്ത്

തിരുവനന്തപുരം: ടി.എൻ പ്രതാപൻ എം.എൽ.എ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്ന് ഒഴിവാകും. സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരനെ നേരിൽകണ്ട് കത്ത് നൽകി. നിലവിൽ കൊടുങ്ങല്ലൂർ എം.എൽ.എയാണ് അദ്ദേഹം. സത്രീകൾക്കും വിജയസാധ്യതയുള്ള യുവാക്കൾക്കും അവസരം നൽകാനായി ഇത്തവണ മാത്രം മത്സര രംഗത്തു നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ഇടത് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ നിന്നും തുടർച്ചയായി മൂന്നു തവണ ജയിച്ചുകയറാനായത് വലിയ അംഗീകാരമായി കാണുന്നു. യുവാവായിരുന്നപ്പോൾ തനിക്ക് ലഭിച്ച അവസരം മറ്റുള്ളവർക്കും ലഭിക്കണമെന്നതിൻെറ അടിസ്ഥാനത്തിലാണ് സ്വന്തം നിലയിൽ തീരുമാനംമെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈകമാൻഡിന് സമർപ്പിക്കുന്ന സ്ഥാനാർഥി പട്ടികയിൽ നിന്നും തൻെറ പേര് ഒഴിവാക്കണമെന്നും കെ.പി.സി.സിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കത്ത് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.