മുഖ്യവിവരാവകാശ കമീഷണറുടെ നിയമനത്തിനെതിരായ ഹരജി തള്ളി

കൊച്ചി: വിവരാവകാശ കമീഷൻ അംഗങ്ങളെ നിയമിക്കാനുള്ള ശിപാർശ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈകോടതി തളളി. മുഖ്യവിവരാവകാശ കമീഷണർ വിൻസൻ എം.പോൾ ഉൾപ്പെടെയുള്ളവരെ നിയമിക്കാനുള്ള ശിപാർശക്കെതിരായ ഹരജിയാണ് തള്ളിയത്. ഇതിനായി നിയമിച്ച സെലക്ഷൻ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച പൂർണ അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

സെലക്ഷൻ കമ്മിറ്റിയുടെ അധികാരത്തിൽ ഇടപെടേണ്ട സാഹചര്യമില്ല. കമ്മിറ്റി എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ശിപാർശ ചെയ്തിട്ടുള്ളത്. മാത്രമല്ല, ശിപാർശകൾ ഗവർണറുടെ പരിഗണനയിലായതിനാൽ തീരുമാനമെടുക്കേണ്ടത് ഗവർണറാണ്. ഈ സാഹചര്യത്തിൽ ഹരജി അപക്വമാണെന്നും കോടതി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.