കൊല്ലം: ഇന്ത്യന്‍ മനുഷ്യസ്നേഹിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം വിശേഷിപ്പിച്ച ഹാജി മുലാഖ് മുഹമ്മദ് ലാപാ സുല്‍ത്താന്‍ എന്ന എം.എല്‍. സുല്‍ത്താന്‍െറ ജന്മനാടായ കൊല്ലത്തേക്ക് ആഫ്രിക്കയില്‍ നിന്ന് പിന്‍തലമുറക്കാരത്തെി. ദക്ഷിണാഫ്രിക്കയിലെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അമരക്കാരന്‍ സുല്‍ത്താന്‍െറ പിന്‍തലമുറക്കാരായ എട്ടംഗ സംഘമാണ് എം.എല്‍. സുല്‍ത്താന്‍െറ സഹോദരന്‍െറ ചെറുമകനായ കൊല്ലം ജോനകപ്പുറം അസ്നാവേലി പുത്തന്‍വീട്ടില്‍ എം.എല്‍. ഷംസുദ്ദീനെ(80) കാണാനത്തെിയത്. സുല്‍ത്താന്‍െറ പേരക്കുട്ടിയും ലണ്ടനിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുമായ അബ്ദുല്‍ സുല്‍ത്താന്‍, ആസ്ട്രേലിയയില്‍ നിന്നുള്ള മുഹമ്മദ് ഇക്ബാല്‍, സൗത് ആഫ്രിക്കയില്‍ നിന്ന് എ.ഇ. സുല്‍ത്താന്‍െറ മകന്‍ യൂനിസ് സുല്‍ത്താന്‍, അബ്ദുല്‍ ഖാദര്‍ സുല്‍ത്താന്‍, പേരക്കുട്ടികളായ ഇമ്രാന്‍ സുല്‍ത്താന്‍, റഷാദ് സുല്‍ത്താന്‍, മുഹമ്മദ് സുല്‍ത്താന്‍, മുഹമ്മദ് ഇബ്രാഹീം സുല്‍ത്താന്‍ എന്നിവരാണ് എത്തിയത്. ഉപ്പാപ്പയുടെ ജന്മനാടിനെക്കുറിച്ച് മനസ്സിലാക്കാനും അവശേഷിക്കുന്ന ബന്ധുക്കളെ കാണാനുമാണ് സംഘം എത്തിയത്. എം.എല്‍. ഷംസുദ്ദീന്‍െറ കടയ്ക്കലിലുള്ള സഹോദരി സുഹ്റാബീവിയെയും(88) സന്ദര്‍ശിച്ചു.
കൊല്ലത്തെ ഹോട്ടലില്‍ രണ്ടുദിവസം തങ്ങിയ ഇവര്‍ അഷ്ടമുടികായലില്‍ ബോട്ട് സവാരിയും നടത്തിയ ശേഷമാണ് മടങ്ങിയത്. നാലുമാസം നീണ്ട പ്രയത്നത്തിനൊടുവിലാണ് കൊല്ലം ചാത്തിനാംകുളം മാതേപള്ളി വീട്ടില്‍ ഫിറോസ്ഖാന്‍ എം.എല്‍. സുല്‍ത്താന്‍െറ ബന്ധുവിനെ കണ്ടത്തെി ആഫ്രിക്കയിലുള്ള പിന്‍തലമുറക്കാരെ അറിയിച്ചത്. എം.എല്‍. സുല്‍ത്താന്‍െറ ചെറുമകന്‍ ലണ്ടനിലെ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുല്‍ സുല്‍ത്താന് ലഭിച്ച പിതാവിന്‍െറ ഡയറിയില്‍ നിന്ന് കൊല്ലത്തെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഡോക്ടര്‍ തന്‍െറ ശിഷ്യയായ കുണ്ടറ സ്വദേശിനി ഡോ. ബിനിയെ വിവരം അറിയിച്ചു. അന്വേഷണം ജോനകപ്പുറത്തെ ഷംസുദ്ദീനിലത്തെിച്ചു. 83 വര്‍ഷം മുമ്പ് 16ാമത്തെ വയസ്സില്‍ നാടുവിട്ട് പോയതാണ് എം.എല്‍. സുല്‍ത്താന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.