മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍; എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: കേരളത്തില്‍ യു.ഡി.എഫും ബി.ജെ.പി യും തമ്മിലാണ് പ്രധാന മത്സരമെന്നും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സ്ഥനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ജില്ലയുടെ വിവധ കേന്ദ്രങ്ങളില്‍ നടന്ന യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബംഗാളില്‍ എഴുന്നേറ്റുനില്‍ക്കാന്‍ സി.പി.എം കോണ്‍ഗ്രസിന്‍െറ കൈപിടിച്ച സ്ഥിതി അറിയാമല്ളോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബി.ജെ.പിയുടെ പിന്തുണ വാങ്ങുന്നതിനെക്കാള്‍ നല്ലത് പ്രതിപക്ഷത്തിരിക്കുന്നതാണെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്.  
ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍െറ മാനസികാവസ്ഥയിലാണ് സി.പി.എം യു.ഡി.എഫിനെതിരെ ബി.ജെ.പി ബന്ധം ആരോപിക്കുന്നത്.    ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയ സി.പി.എം യു.ഡി.എഫിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.  ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് എതിരാക്കാമെന്നത് ഇത്തവണ വ്യാമോഹം മാത്രമാണ്.  എല്ലാത്തവണയും മാറുന്നതുപോലെ ഇത്തവണ ഭരണമാറ്റമുണ്ടാകില്ല. യു.ഡി.എഫിന്‍െറ ഭരണത്തുടര്‍ച്ചയുണ്ടാകും. ഇതില്‍ വിറളിപൂണ്ടാണ് സി.പി.എം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്.
കള്ളന്‍ കള്ളനെന്ന് വിളിച്ചു പറഞ്ഞു ഓടുന്നവരാണ് യഥാര്‍ഥ കള്ളന്മാരെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് ഒഴികെ മറ്റ് എട്ട് മണ്ഡലങ്ങളിലും പ്രചാരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്തു. യോഗങ്ങള്‍ക്കുമുമ്പ് റോഡ് ഷോയും നടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.