കോഴിക്കോട്: മദ്യനയത്തില്‍ ബി.ജെ.പിയുടെ നിലപാടെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് ജെ.ഡി.യു ദേശീയ പ്രസിഡന്‍റും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഗുജറാത്തില്‍ നടപ്പാക്കിയ മദ്യനിരോധം ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
മദ്യനയത്തില്‍ കൃത്യമായ നിലപാട് ബി.ജെ.പിക്കില്ലാത്തതാണ് കാരണം. ബിഹാറില്‍ തന്‍െറ സര്‍ക്കാര്‍ ദിവസങ്ങള്‍ക്കകമാണ് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കിയത്. കേരളത്തിലും ഘട്ടംഘട്ടമായുള്ള മദ്യനിരോധമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, പത്തുവര്‍ഷം കൊണ്ട് മദ്യനിരോധമെന്നത് കുറച്ച് നീണ്ട കാലയളവായി പോയെന്നും അഭിപ്രായപ്പെട്ടു.
കേരളത്തിലെ പ്രചാരണയോഗങ്ങളില്‍ എല്‍.ഡി.എഫിനെതിരെ ഒന്നും പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് യു.ഡി.എഫ് പ്രചാരണത്തിനാണ് താന്‍ വന്നതെന്നായിരുന്നു നിതീഷ് കുമാറിന്‍െറ മറുപടി. ബിഹാറിലെ മഹാസഖ്യത്തില്‍നിന്ന് സി.പി.എം മാറിനിന്നത് ഗുണകരമായില്ളെന്നും അദ്ദേഹം പ്രതികരിച്ചു.
ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ പ്രവേശിച്ച ദലിതനെ കൊന്ന സംഘ്പരിവാറാണ് പെരുമ്പാവൂര്‍ സംഭവത്തില്‍ കണ്ണീരൊഴുക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.