പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥി ജിഷയെ രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയതായി സഹോദരി ദീപ. വീടു പണിക്ക് എത്തിയ രണ്ടു മലയാളികളാണ് ജിഷയെ ഭീഷണിപ്പെടുത്തിയതെന്ന് ദീപ പറഞ്ഞു. അമ്മയെയും മകളെയും ശരിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അവര്‍ മോശമായി പെരുമാറിയെന്ന് ജിഷ പറഞ്ഞിരുന്നു. തനിക്ക് ഇതര സംസ്ഥാനക്കാരനായ സുഹൃത്തില്ളെന്നും ദീപ പറഞ്ഞു.
തനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ല. മാധ്യമങ്ങള്‍ തന്നെക്കുറിച്ച് മോശമായ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തണമെന്നും ദീപ ആവശ്യപ്പെട്ടു. അറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോടും വനിതാ കമീഷനോടും പറഞ്ഞിട്ടുണ്ട്. ജിഷ തന്‍െറ ചോരയാണ്. ജിഷയെ കൊന്നിട്ട് തനിക്ക് എന്തു കിട്ടാനാണെന്നും ദീപ ചോദിച്ചു.
അമ്മയുടെ തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പെരുമ്പാവൂരിലെ വീട്ടിലേക്ക് വന്നിട്ടില്ല. ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്താണ് ജീവിക്കുന്നത്. തനിക്കെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയെ ബംഗളൂരുവില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്താണെന്ന പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.