വഴിമുട്ടിയപ്പോ​ഴൊക്കെ ബി.ജെ.പിക്ക്​ വഴികാട്ടിയായത്​ സി.പി.എമ്മെന്ന്​ ഉമ്മൻചാണ്ടി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വേരുറപ്പിക്കാനാവാതെ നിന്ന ബി.ജെ.പിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത് സി.പി.എമ്മാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റ്.  ഇത് തെൻറ വാദമല്ല. തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിതെന്നും ഉമ്മൻചാണ്ടി ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ഇതിന് അടിസ്ഥാനമായി  മഞ്ചേശ്വരത്തും നേമത്തും ബി.ജെ.പിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായ വർധനയുടെ കണക്കുകളും ഉമ്മൻചാണ്ടി നിരത്തുന്നു.

ബിഹാറില്‍ നിതീഷ് കുമാറിെൻറ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ മാറിനിന്ന് മൂന്നാം മുന്നണിയായി മത്സരിച്ച് ബി.ജെ.പിക്ക് പത്ത് സീറ്റുകളില്‍ വിജയിക്കാനുള്ള അവസരമുണ്ടാക്കിയത് സി.പി.എം അല്ലേയെന്നും ഉമ്മൻചാണ്ടി ചോദിക്കുന്നു. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ സി.പി.എമ്മിെൻറ തകര്‍ച്ചയില്‍നിന്നല്ലേ ബി.ജെ.പിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് വളര്‍ന്നത്. സി.പി.എമ്മിലെ  ജീര്‍ണതയും വിഭാഗീയതയുമല്ലേ കേരളത്തിലും ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണൊരുക്കിയതെന്നും ഉമ്മൻചാണ്ടി ചോദിക്കുന്നു.

കേരളത്തില്‍  യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് കുട്ടനാട്  മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉമ്മൻചാണ്ടി പ്രസംഗിച്ചത് വിവാദമായിരുന്നു. പിന്നീട് ഉമ്മൻചാണ്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്തുവന്നിരുന്നു ‘വഴി മുട്ടിയ ബി.ജെ.പി വഴി കാട്ടാന്‍ ഉമ്മന്‍ ചാണ്ടി’  എന്നായിരുന്നു വി.എസിന്‍െറ  ട്വീറ്റ്.  ഇതിനു മറുപടിയായിട്ടാണ് ഉമ്മൻചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റ്.

 

ഉമ്മൻചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റ്

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.