കൊച്ചി: ജിഷയുടെ ജീവിതവും മരണവും വോട്ടുബാങ്ക് ആക്കരുതെന്ന് ഹൈകോടതി ജസ്റ്റിസ് ബി.കെമാല്‍ പാഷ. തെരഞ്ഞെടുപ്പിന് വിഷയമാക്കാന്‍ മറ്റ് കാര്യങ്ങളുണ്ട്. എങ്ങനെയെങ്കിലും പ്രതിയെ പിടികൂടുകയല്ല വേണ്ടത്. ശരിയായ കുറ്റവാളിയെ തന്നെ നിയമത്തിന് മുന്നില്‍ എത്തിക്കണം. അന്വേഷണത്തിലേക്ക് മാധ്യമങ്ങള്‍ കടന്നുകയറാതെ പൊലീസിന് സമയം നല്‍കണമെന്നും കെമാല്‍പാഷ പറഞ്ഞു. ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്‍റിന്‍െറ ആഭിമുഖ്യത്തില്‍ ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം’ എന്ന വിഷയത്തില്‍ കൊച്ചിയില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആസൂത്രിത കൊലപാതകമാണ് ജിഷയുടേത്. അതിനാല്‍ സങ്കീര്‍ണമായ അന്വേഷണമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ ചര്‍ച്ചകളാവാം. എന്നാല്‍, തെളിവുകളുടെയും സാക്ഷികളുടെയും ആധികാരിതയെ മാധ്യമങ്ങള്‍ ചോദ്യം ചെയ്യരുത്. ഇതിലൂടെ തെളിവുകള്‍ നശിപ്പിക്കപ്പെടാം.അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശരിയായ നിലയിലുള്ള നിരീക്ഷണമുണ്ടാകാത്തതാണ് അന്വേഷണപുരോഗതിയില്ലാത്തതിന് കാരണമെന്ന് വേണം കരുതാന്‍ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.