മോദി പ്രസ്താവന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് പോലും മോദി മറന്നു. പ്രധാനമന്ത്രിയുടെ മറുപടി കത്തിനായി  കാത്തിരിക്കുന്നു. മറുപടി ലഭിച്ചശേഷം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പാമോലിന്‍ കേസില്‍ വി.എസ് അച്യുതാനന്ദന് തന്നെ പ്രതിയാക്കാന്‍ കഴിഞ്ഞിട്ടില്ല. വി.എസ് വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മോദി ഇന്ന് കൊച്ചിയില്‍ എത്താനിരിക്കെയാണ് തെറ്റായ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യം മുഖ്യമന്ത്രി ആവർത്തിച്ചത്.

തൃപ്പൂണിത്തുറ പുതിയകാവ് ഗ്രൗണ്ടില്‍ വൈകുന്നേരം ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്ന മോദി എട്ടോടെ മടങ്ങും. വൈകീട്ട് 6.30ന് നേവല്‍ ബേസില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി  റോഡ് മാര്‍ഗം പുതിയകാവ് ഗ്രൗണ്ടിലത്തെും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.