ലിബിയയിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി

നെടുമ്പാശ്ശേരി: മാസങ്ങള്‍ നീണ്ട ദുരിതപര്‍വത്തിനുശേഷം ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലത്തെി. വ്യാഴാഴ്ച രാവിലെ 9.30ന് എമിറേറ്റ്സ് വിമാനത്തില്‍ ആറ് കുടുംബങ്ങളിലെ 18 പേരാണ് കൊച്ചി വിമാനത്താവളത്തിലത്തെിയത്. നാട്ടിലേക്ക് ഒരു തിരിച്ചുവരവുണ്ടാകുമോയെന്ന് ഭയന്നിരുന്ന ഇവരില്‍ പലര്‍ക്കും സ്വീകരിക്കാനത്തെിയ ബന്ധുക്കളെ കണ്ടപ്പോള്‍ കരച്ചിലടക്കാനായില്ല. എത്ര ഉയര്‍ന്ന പ്രതിഫലം ലഭിച്ചാലും തല്‍ക്കാലം ലിബിയയിലേക്കില്ളെന്നും ഇവര്‍ ഒരേസ്വരത്തില്‍ പറയുന്നു.

പത്തനംതിട്ട കോഴഞ്ചേരി സ്വദേശി അബ്രഹാം, ഭാര്യ മഞ്ജു, മകന്‍ ജയ്സന്‍, കുളത്തൂര്‍ സ്വദേശി തോമസ്, ഭാര്യ ലെറ്റി, കോട്ടയം ഉത്തൂര്‍ സ്വദേശി ജോബി, ഭാര്യ ആന്‍സി, മകള്‍ ജിസ്മി, ആലപ്പുഴ തത്താംപള്ളി സ്വദേശി ജോബ് കുര്യന്‍, ഭാര്യ നിവ്യ, മകള്‍ ജോയിന്ന, കുട്ടംപേരൂര്‍ സ്വദേശി മണിക്കുട്ടന്‍, ഭാര്യ രാജി, മകള്‍ മിത്ര, കോട്ടയം പെരുംപൈക്കാട് സ്വദേശി ജോസഫ് ചാക്കോ, ഭാര്യ സിമി, മക്കളായ നിയ മോള്‍, നിയോന്‍ എന്നിവരാണ് നാട്ടിലത്തെിയത്. ഇവരെ കൂടാതെ തമിഴ്നാട് സ്വദേശികളായ ബേലവേന്ദ്രന്‍, ഭാര്യ പുഷ്പാമേരി, മക്കളായ ജോയി ആന്‍ഡ്രു, ജോയ്സ്, വെങ്കടേശന്‍, ഭാര്യ ജയന്തി മക്കളായ അശ്വനി, ഹര്‍ഷ, തോമസ് ഫിലിപ് ഭാര്യ സൂസന്ന, മകന്‍ റിയുബാന്‍ എന്നിവരും ദുബൈയില്‍നിന്ന് കൊച്ചിയില്‍ വന്ന് സ്വദേശത്തേക്ക് യാത്രയായി.

ലിബിയയുടെ തലസ്ഥാനമായ ട്രിപളിയിലെ സാവിയ ആശുപത്രിയിലെ നഴ്സുമാരാണ് തിരിച്ചത്തെിയവരില്‍ ഏറെപ്പേരും. ഏതാനും മാസങ്ങളായി ഇവിടെ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കലാപ അന്തരീക്ഷം നിലനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് നഴ്സുമാരില്‍ ഏറെപ്പേരും തങ്ങിയിരുന്ന കെട്ടിടസമുച്ചയത്തിലേക്ക് ഷെല്ലാക്രമണമുണ്ടായത്. മലയാളി നഴ്സും കുഞ്ഞും കൊല്ലപ്പെടുകയും ചെയ്തു. ആശുപത്രി അധികൃതര്‍ തങ്ങളുടെ സുരക്ഷയുള്‍പ്പെടെ കാര്യങ്ങളില്‍ വേണ്ടത്ര താല്‍പര്യം കാണിച്ചിരുന്നില്ളെന്നും മടങ്ങിയത്തെിയ പലരും ചൂണ്ടിക്കാട്ടി.

തിരിച്ചത്തെിയവരെ സഹായിക്കാന്‍ വിമാനത്താവളത്തില്‍ നോര്‍ക്കയുടെ പ്രത്യേക ഹെല്‍പ്ഡെസ്ക് സ്ഥാപിച്ചിരുന്നു. നോര്‍ക്ക ജനറല്‍ മാനേജര്‍ ബി. ശിവപ്രസാദ്, സെന്‍ട്രല്‍ മാനേജര്‍ ആര്‍. റജീന, സീനിയര്‍ ഉദ്യോഗസ്ഥനായ വി. മോഹനന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 10 വയസ്സിന് മുകളിലുളള എല്ലാവര്‍ക്കും സര്‍ക്കാര്‍ ചെലവിനായി 2000 രൂപ വീതം വിമാനത്താവളത്തില്‍ വെച്ച് കൈമാറി. വീടുകളിലേക്ക് പോകാന്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.