മോദിയു​െട സോമാലിയ പരാമർശം: നിയമപരമായി​ നേരിടും –ഉമ്മൻചാണ്ടി

എറണാകുളം: േകരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട് നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

സോമാലിയ പരാമർശത്തിലൂടെ മോദി കേരളത്തിലെ ജനങ്ങളെ അപമാനിച്ചെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കേരളം മോദി ഭരിക്കുന്ന ഇന്ത്യയുടെ ഭാഗമാണെന്ന് ഒാർക്കണമായിരുന്നു. പരാമർശം തിരുത്താൻ കിട്ടിയ അവസരം മോദി പാഴാക്കി. ഇക്കാര്യത്തിൽ മോദി മൗനം തുടരുന്നത് ഞെട്ടിക്കുന്നതാണ്. മോദി ഭരിച്ച ഗുജറാത്ത് പല വികസന സൂചികകളിലും കേരളത്തിന് പിറകിലാണ്.  മാനവ വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

പേരാവൂരിൽ ആദിവാസി കുട്ടികൾ മാലിന്യ കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം കഴിച്ചതായി മാധ്യമങ്ങളിൽ വന്ന വാർത്ത ഉദ്ധരിച്ചാണ് പ്രധാനമന്ത്രി േസാമാലിയ പരാമർശം നടത്തിയത്. വാർത്ത വന്നപ്പോൾ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. പട്ടികജാതി പട്ടികവർഗ വകുപ്പ് നടത്തിയ അന്വേഷണത്തിൽ മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് തെളിഞ്ഞു. ഇക്കാര്യത്തിൽ ആധികാരിക റിപ്പോർട്ട് ഉണ്ടായിരിക്കെ പത്ര വാർത്തകൾ അടിസ്ഥാനമാക്കിയാണ് മോദി പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയിൽ നിന്നും ഒരിക്കലും ഇത്തരം സമീപനങ്ങൾ പ്രതീക്ഷിക്കുന്നില്ല. മോദി ബി.ജെ.പി നേതാവ് മാത്രമല്ല; ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഒാർക്കണമായിരുന്നു. രാഷ്ട്രീയമായി വിമർശിക്കുന്നതിനു പകരം മോദി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാെണന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.