ലിബിയയില്‍ നിന്നുള്ളവരുടെ മോചനകാര്യത്തിലും പ്രധാനമന്ത്രി തെറ്റിധരിപ്പിച്ചെന്ന് മുഖ്യമന്ത്രി

കൊച്ചി: ലിബിയയില്‍ കുടുങ്ങിയവര്‍ മോചിതരായി വ്യാഴാഴ്ച കൊച്ചിയിലത്തെിയ സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് തെറ്റായ കാര്യമെന്ന് സൂചന. ‘ഒരു സന്തോഷവാര്‍ത്ത അറിയിക്കാനുണ്ടെന്നും ലിബിയയില്‍ കുടുങ്ങിയ മലയാളികളെ രണ്ടുദിവസത്തിനകം നാട്ടിലത്തെിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്’ എന്നും പറഞ്ഞാണ് ബുധനാഴ്ച പ്രധാനമന്ത്രി തൃപ്പൂണിത്തുറയില്‍ തെരഞ്ഞെടുപ്പ് പ്രചാരണപ്രസംഗം തുടങ്ങിയതുതന്നെ. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇത് തള്ളിക്കളയുന്നു.

‘ലിബിയയില്‍ കുടുങ്ങിയവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താനും മന്ത്രി കെ.സി. ജോസഫും കേന്ദ്രമന്ത്രി സുഷമ സ്വരാജ് അടക്കമുള്ളവരെ ചെന്ന് കണ്ടെങ്കിലും അവര്‍ അന്ന് കൈമലര്‍ത്തി.  ലിബിയയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയപ്പോള്‍ പ്രത്യേക വിമാനം അയച്ച് അവിടെയുള്ളവരെ രക്ഷിച്ചതാണെന്നും എന്നിട്ടും മടങ്ങാന്‍ തയാറാകാതെ  കുടുങ്ങിയവരുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ളെന്നുമായിരുന്നു കേന്ദ്ര നിലപാട്. ഒടുവില്‍, വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കി ലിബിയയില്‍ കുടുങ്ങിയവരെ മടക്കിക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലക്ക് തീരുമാനിക്കുകയായിരുന്നു’ -മുഖ്യമന്ത്രി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.

വിമാന ടിക്കറ്റിന്‍െറ ചെലവ് സര്‍ക്കാര്‍ വഹിക്കാമെന്നും താമസസ്ഥലത്തുനിന്ന് വിമാനത്താവളം വരെ എത്താനുള്ള റിസ്ക് സ്വയം എടുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. തദ്ദേശവാസികളെ സ്വാധീനിച്ച് എങ്ങനെയെങ്കിലും വിമാനത്താവളംവരെ എത്താമെന്ന് ലിബിയയിലുള്ളവരും സമ്മതിച്ചു. ടിക്കറ്റ് എടുക്കാന്‍ വിദേശ നാണ്യത്തിന്‍െറ ചില പ്രശ്നങ്ങള്‍ വന്നു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചപ്പോള്‍, താല്‍ക്കാലികമായി സ്വന്തം നിലക്ക് അവിടെനിന്ന് ടിക്കറ്റ് എടുക്കാമെന്നും നാട്ടിലത്തെുമ്പോള്‍ മൊത്തം തുകയും സര്‍ക്കാര്‍ നല്‍കാമെന്നും ഉറപ്പുനല്‍കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.