മിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു; അഞ്ചു യുവാക്കള്‍ക്ക് പരിക്ക്

നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്തിലെ വാകയാട് മിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു. അഞ്ചു യുവാക്കള്‍ക്ക് പരിക്കേറ്റു. കൊളപ്പുറത്ത് അശോകന്‍െറ മകന്‍ ശരത്താണ് (15) മരിച്ചത്. വാകയാട് തെയ്യത്ത് മീത്തല്‍ റിജുലാല്‍ (22), പ്രിയേഷ് (22), നെല്ലട്ടാം മീത്തല്‍ ശ്രീനാഥ് (18), കരുവാക്കണ്ടി ജില്‍ത്ത് (27), കുന്നാടന്‍കണ്ടി സജീവന്‍ (40) എന്നിവര്‍ക്കാണ് പരിക്ക്.
ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. രാമന്‍പുഴയുടെ തീരത്ത് നമ്പൂടികണ്ടി കടവിലെ മൈതാനിയില്‍ കളിക്കുമ്പോള്‍ ശക്തമായ ഇടിമിന്നലോടെ മഴ പെയ്യുകയായിരുന്നു. കളിസ്ഥലത്തിന് തൊട്ടടുത്ത് കെട്ടിയുണ്ടാക്കിയ വിശ്രമസ്ഥലത്ത് മഴ നനയാതിരിക്കാന്‍ കയറിയിരിക്കുമ്പോഴാണ് ഇവര്‍ക്ക് മിന്നലേറ്റത്. കൂടുതല്‍ പൊള്ളലേറ്റ ശരത്തിനെ ഉടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ പ്രിയേഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു നാലുപേര്‍ മൊടക്കല്ലൂര്‍ ആശുപത്രിയിലും ചികിത്സയിലാണ്.
മരിച്ച ശരത് തലയാട് സ്കൂള്‍ 10ാം ക്ളാസ് വിദ്യാര്‍ഥിയാണ്. മാതാവ്: റീന. ഒരു സഹോദരിയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.